മുഖ്യമന്ത്രിയുടെ ഓണം ക്ലിഫ്ഹൗസില്‍; ചെന്നിത്തല മലേഷ്യയില്‍
text_fieldsതിരുവനന്തപുരം: ഉത്രാടപ്പാച്ചിലിന്‍െറ ചൂടില്‍നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരു ദിവസത്തെ അവധി കൊടുത്ത് തിരുവോണമുണ്ണാന്‍ തയാറെടുക്കുകയാണ് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകര്‍. ആദ്യമായി മുഖ്യമന്ത്രിപദത്തിലത്തെിയ പിണറായി വിജയന്‍ ഇത്തവണത്തെ ഓണം കുടുംബസമേതം തിരുവനന്തപുരത്താക്കി. എല്ലാ ഒൗദ്യോഗിക തിരക്കുകളും മാറ്റിവെച്ച് ഭാര്യ കമലക്കും മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം തിരുവനന്തപുരത്തെ ഒൗദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലായിരിക്കും മുഖ്യമന്ത്രിയുടെ ഓണാഘോഷം. തലസ്ഥാനത്തെ ഓണപരിപാടികള്‍ എല്ലാം കഴിഞ്ഞശേഷമേ മുഖ്യമന്ത്രി ജന്മനാടായ പിണറായിയിലേക്ക് പോകൂ.
അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓണമാഘോഷിക്കാന്‍ മലേഷ്യയിലേക്ക് പറന്നുകഴിഞ്ഞു. മലേഷ്യന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളില്‍ സംബന്ധിക്കാനാണ് കുടുംബത്തോടൊപ്പം ചെന്നിത്തല മലേഷ്യയിലേക്ക് പോയത്. വ്യാഴാഴ്ച തിരിച്ചത്തെും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓണം ഇത്തവണ കാന്‍സര്‍ രോഗികളോടൊപ്പമാണ്. തലസ്ഥാനത്തെ അദ്ദേഹത്തിന്‍െറ വസതിയായ ജഗതിയിലെ പുതുപള്ളി ഹൗസില്‍ റീജനല്‍ കാന്‍സര്‍ സെന്‍ററിലെ 20 രോഗികള്‍ക്കൊപ്പം അദ്ദേഹം ഓണസദ്യ കഴിക്കും. കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടാകും.
അബൂദബിയിലെ ഇന്ദിര ഗാന്ധി വീക്ഷണം ഫോറം, ആര്‍.സി.സി എംപ്ളോയീസ് കോണ്‍ഗ്രസ് എന്നിവരാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായവും അദ്ദേഹം വിതരണം ചെയ്യും. തുടര്‍ന്ന് പുല്‍പള്ളിയിലേക്ക്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ തെരുവോര ജീവിതങ്ങള്‍ക്കൊപ്പമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍െറ തിരുവോണാഘോഷം. രാവിലെ 11ന് സേവാഭാരതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് 12ന് സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ അനാഥരായ ബാലികാബാലന്മാരോടൊപ്പം അദ്ദേഹം ഓണസദ്യ ഉണ്ണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
