മാണിക്ക് 20,000 കോടിയുടെ ആസ്തിയെന്ന് പി.സി. ജോര്‍ജ്
text_fieldsകോട്ടയം: കെ.എം. മാണിയുടെയും കുടുംബത്തിന്‍െറയും അധീനതയിലുള്ള 20,000 കോടിയുടെ സ്വത്തിന്‍െറ ഉറവിടം വിജിലന്‍സ് അന്വേഷിക്കണമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. ആവശ്യമെങ്കില്‍ തെളിവു നല്‍കാന്‍ തയാറാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യമായി എം.എല്‍.എ ആകുമ്പോള്‍ ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമി മാത്രമായിരുന്നു മാണിയുടെ സ്വത്ത്.
ഇറക്കുമതി ചെയ്ത സിന്തറ്റിക് റബറിന്‍െറ വിതരണവും വിപണനവും നടത്താന്‍ ജോസ് കെ. മാണിയടക്കം കുടുംബാംഗങ്ങളുടെ ഉടമസ്ഥതയില്‍ തുടങ്ങിയ റോയല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സിന്‍െറ പ്രവര്‍ത്തനം അന്വേഷിക്കണം. കോടിക്കണക്കിനു രൂപയുടെ ക്രയവിക്രയം നടത്തുന്ന സ്ഥാപനം നികുതിയിനത്തില്‍ ചില്ലിക്കാശുപോലും സര്‍ക്കാറില്‍ നല്‍കിയിട്ടില്ല.
മൂന്നാറില്‍ റിസോര്‍ട്ട് ശൃംഖല, ബിനാമി ഇടപാടിലുള്ള വന്‍കിട ഫ്ളാറ്റ് നിര്‍മാണ കമ്പനി, അടുത്തയിടെ വിലയ്ക്കുവാങ്ങിയ കോട്ടയം ആസ്ഥാനമായ ചിട്ടിക്കമ്പനി, ദുബൈയിലെ മെഡിസിറ്റി തുടങ്ങിയവയെല്ലാം അനധികൃത സ്വത്തുസമ്പാദനത്തിന്‍െറ തെളിവുകളാണ്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് കോടതി ഉത്തരവിനെ തുടര്‍ന്ന് ആദ്യം പൂട്ടിയ 418 ബാറുകള്‍ തുറക്കാതിരിക്കാന്‍ പ്രവര്‍ത്തിച്ചിരുന്ന 318 ബാര്‍ ഉടമകള്‍ ചേര്‍ന്ന് രണ്ടു കോടി രൂപ മീനച്ചില്‍ താലൂക്കുകാരനായ ബാര്‍ ഉടമയുടമയുടെ ഇടനിലയില്‍ നല്‍കിയതിന്‍െറ തെളിവ് ഉടന്‍ പുറത്തുവരും. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഇപ്പോള്‍ നടത്തുന്ന അന്വേഷണം കുറ്റമറ്റതാണെന്നും മാണിക്ക് ജയിലിലേക്കുള്ള വഴി തുറന്നിരിക്കുകയാണെന്നും ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍െറ കാലുതിരുമ്മി രക്ഷപ്പെടാനാണ് മാണിയുടെ ശ്രമം. കൊള്ളക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങളുടെ ശിക്ഷ പിണറായിക്കു കിട്ടും.
പ്ളസ് വണ്‍ പ്രവേശത്തിന് 60,000 രൂപ കോഴ വാങ്ങിയ സ്കൂള്‍ മാനേജ്മെന്‍റിനെതിരെ രേഖാമൂലം താന്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയുമെടുക്കാതെ അഴിമതിക്കു കൂട്ടുനില്‍ക്കുന്ന സമീപനമെടുത്ത വിദ്യാഭ്യാസമന്ത്രി സര്‍ക്കാറിനു കളങ്കമാണെന്നും ജോര്‍ജ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
