ശുഭകേശന്‍ ഒന്നിടവിട്ട ദിവസം വിളവെടുക്കുന്നത് 20 ക്വിന്‍റല്‍ പച്ചക്കറി
text_fieldsകഞ്ഞിക്കുഴി: തരിശുഭൂമി ഹരിതാഭമാക്കി കഞ്ഞിക്കുഴിയിലെ യുവ കര്‍ഷകന്‍ ശുഭകേശന്‍ ഒന്നിടവിട്ട ദിവസം വിളവെടുക്കുന്നത് 20 ക്വിന്‍റല്‍ ജൈവ പച്ചക്കറി. കഞ്ഞിക്കുഴി മുപ്പിരിപ്പാലത്തിന് സമീപം മൂന്ന് ഏക്കര്‍ ഭൂമിയില്‍ നിന്നാണ് ശുഭകേശന്‍െറ ഓണക്കാല പച്ചക്കറി വിളവെടുപ്പ്. 1000 ചുവട് പാവല്‍, 2200 ചുവട് പയര്‍, 500 ചുവട് വെള്ളരി, 1000 ചുവട് വെണ്ട, 700 ചുവട് പടവലം, 200 ചുവട് പീച്ചില്‍, 100 ചുവട് മുളക്, 100 ചുവട് തക്കാളി എന്നിവയാണ് തനി നാടന്‍ രീതിയില്‍ കൃഷി ചെയ്തത്.
രണ്ടര മാസംമുമ്പ് മന്ത്രി പി. തിലോത്തമനാണ് വിത്ത് വിതച്ച് കൃഷി ഉദ്ഘാടനം ചെയ്തത്. മുഹമ്മ രാജ്ഭവനിന്‍ സോമശേഖരന്‍ നായരുടെ ഭൂമി പാട്ടത്തിനെടുക്കാന്‍ സഹായിച്ചത് മന്ത്രി ഡോ. തോമസ് ഐസക്കാണ്. ചാണകം, പച്ചിലവളം, കോഴി വളം, ചാരം എന്നിവയാണ് വളമായി ഉപയോഗിച്ചത്. കീടനാശിനികള്‍ ഉപയോഗിക്കാത്തതിനാല്‍ പീച്ചിലിന് കീടബാധ ഉണ്ടായി. ബാക്കി വിളകള്‍ നൂറുമേനി കിട്ടി. വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജെ. പ്രേംകുമാര്‍, പഞ്ചായത്ത് പ്രസിഡന്‍റ് എം.ജി. രാജു, ജൈവ കൃഷി പ്രചാരകന്‍ അഡ്വ. എം. സന്തോഷ്കുമാര്‍, പഞ്ചായത്ത് അംഗം ജോളി അജിതന്‍, ഡോ. ജയശ്രീ തുടങ്ങിയര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
