Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂക്കളം നിറഞ്ഞ് തെരുവുനായ്ക്കള്‍

text_fields
bookmark_border
പൂക്കളം നിറഞ്ഞ് തെരുവുനായ്ക്കള്‍
cancel

തൃശൂര്‍: കേരളം ഒന്നടങ്കം ചര്‍ച്ച ചെയ്യുന്ന തെരുവുനായ്ശല്യം വിഷയമാക്കി ഓണപ്പൂക്കളം. തൃശൂര്‍ ശക്തന്‍നഗര്‍ സണ്‍ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററിലെ വകുപ്പുതല പൂക്കള മത്സരത്തിലാണ് ഹൗസ് കീപ്പിങ് ജീവനക്കാര്‍ പ്രതിഷേധ പൂക്കളമൊരുക്കിയത്. ഓണത്തിനത്തെുന്ന മാവേലിയുടെ പിറകെ തെരുവുനായ്ക്കള്‍ ഓടുന്നതാണ് പൂക്കളം.
ഇരുപതോളം വകുപ്പുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. സൂപ്പര്‍വൈസര്‍ സോണി സിജൊയുടെ നേതൃത്വത്തില്‍ 25 ഓളം ജീവനക്കാരാണ് പൂക്കളം ഒരുക്കിയത്. പൂവിനു പുറമെ തെങ്ങിന്‍െറയും കവുങ്ങിന്‍െറയും പൂക്കുലകളും കളമൊരുക്കാന്‍ ഉപയോഗിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story