തിരുവോണനാളില്‍ ഡോക്ടര്‍മാര്‍ ഉപവസിക്കും
text_fieldsതിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ളെന്നാരോപിച്ച് തിരുവോണനാളില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഡോക്ടര്‍മാര്‍ ഉപവാസമനുഷ്ഠിക്കും.
രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ ഉപവാസസമരം നടത്താനാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെ തീരുമാനം. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ഇടപെട്ടില്ളെങ്കില്‍ ഈമാസം 27ന് സംസ്ഥാന വ്യാപകമായി സൂചനാപണിമുടക്ക് നടത്തും. അത്യാഹിത വിഭാഗങ്ങള്‍ ഒഴിവാക്കി മറ്റ് പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചുകൊണ്ടാകും സൂചനാപണിമുടക്ക്.അതേസമയം, ഈമാസം ആറുമുതല്‍ ആരംഭിച്ച ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം തുടരുകയാണ്.
സാംക്രമിക രോഗങ്ങള്‍ക്കെതിരായ ക്യാമ്പുകള്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നടത്തുന്ന ജില്ലാതല അവലോകനയോഗങ്ങള്‍, വി.ഐ.പി ഡ്യൂട്ടി, യോഗങ്ങള്‍, ഗ്രാമീണ ആരോഗ്യ പരിശീലന പരിപാടികള്‍, സ്ഥാപനത്തിന് പുറത്തുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയെല്ലാം ഡോക്ടര്‍മാര്‍ ബഹിഷ്കരിക്കുകയാണ്.
ആശാവര്‍ക്കാര്‍മാര്‍ക്കും മറ്റ് സന്നദ്ധ സംഘടനകള്‍ക്കും നല്‍കുന്ന പരിശീലന പരിപാടിയില്‍നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുന്നു.പത്താം ശമ്പളപരിഷ്കരണ ഉത്തരവില്‍ അടിസ്ഥാനശമ്പളം വെട്ടിക്കുറച്ചതും സ്പെഷല്‍ പേ പൂര്‍ണമായും നല്‍കാത്തതും സിവില്‍ സര്‍ജന്‍, അസിസ്റ്റന്‍റ് സര്‍ജന്‍ അനുപാതം അട്ടിമറിച്ചതും അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരെ അവഗണിച്ചതും സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് യോഗ്യതക്കനുസരിച്ചുള്ള ശമ്പളം അനുവദിക്കാത്തതുമടക്കമുള്ള അവഗണനകള്‍ക്കെതിരെയാണ് സമരം നടത്തുന്നതെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികള്‍ പറയുന്നു.
സമാധാനപരമായ പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചതാണ് പ്രത്യക്ഷസമരത്തിലേക്ക് ഡോക്ടര്‍മാരെ തള്ളിവിട്ടതെന്ന് സംസ്ഥാന പ്രസിഡന്‍റ് ഡോ. വി. മധുവും ജനറല്‍ സെക്രട്ടറി ഡോ. എ.കെ. റൗഫും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
