Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തലശ്ശേരിയിൽ തെരുവ്​ നായ്​ക്കൾ നാടോടി സ്​ത്രീയെ കടിച്ച്​ കീറി

text_fields
bookmark_border
തലശ്ശേരിയിൽ തെരുവ്​ നായ്​ക്കൾ  നാടോടി സ്​ത്രീയെ കടിച്ച്​ കീറി
cancel

തലശ്ശേരി (കണ്ണൂര്‍): തലശ്ശേരിയില്‍ നാടോടി സ്ത്രീയെ തെരുവ്‌നായ്ക്കൂട്ടം കടിച്ചുകീറി. കര്‍ണാടകയിലെ ഹുന്‍സൂര്‍ സ്വദേശിനി രാധയാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് സംഭവം. തലശ്ശേരി മമ്പറത്ത് പാലത്തിന് സമീപം ട​െൻറ്​ കെട്ടിയാണ് രാധയും കുടുംബവും താമസിച്ചിരുന്നത്.ടെന്റിനുള്ളിലേക്ക് ഇരച്ചുകയറിയ തെരുവുനായ്ക്കള്‍ രാധയുടെ കഴുത്തിന് കടിച്ച് പുറത്തേക്ക് വലിച്ചിഴച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നു.

അവരുടെ മൂക്കും ചുണ്ടും തെരുവുനായ്ക്കള്‍ കടിച്ചുകീറി.മേല്‍ചുണ്ട് പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നാണ് വിവരം. ഗുരുതരമായ പരിക്കേറ്റ രാധയെ തലശ്ശേരി ജനറല്‍ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വിദഗ്​ധ പരിശോധനക്ക്​ രാധയെ കോഴിക്കോട്​ മെഡിക്കൽ കോളജിലേക്ക്​ മാറ്റാൻ ഡോക്​ടർമാർ നിർദേശിച്ചിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story