ബാബുവിനെതിരായ കേസ്: വിജിലന്‍സ് ഒന്നും കണ്ടത്തെിയില്ളെന്ന് ഉമ്മന്‍ ചാണ്ടി
text_fieldsതിരുവനന്തപുരം: മുന്‍മന്ത്രി കെ. ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ ആരോപണങ്ങള്‍ക്കപ്പുറം മറ്റൊന്നും കണ്ടത്തൊന്‍ സാധിച്ചിട്ടില്ളെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയംകാരണം നഷ്ടം സംഭവിച്ച ചിലര്‍ ഉന്നയിച്ച ആരോപണം മാത്രമാണ് എഫ്.ഐ.ആറിലുമുള്ളത്. ഒന്നും കണ്ടത്തൊന്‍ സാധിക്കാത്തതിനാലാണ് കൂടുതല്‍ അന്വേഷണം വേണമെന്ന് പറയുന്നത്. സത്യം എന്താണെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകും. അതിന് തങ്ങള്‍ കാത്തിരിക്കുകയാണ്. രാഷ്ട്രീയലക്ഷ്യത്തോടെ അഴിമതി അന്വേഷിച്ച് ക്രൂശിക്കാന്‍ ശ്രമിക്കുന്നത് അഴിമതി കാട്ടുംപോലെതന്നെ ഗുരുതരമാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രാഥമിക അന്വേഷണംപോലും നടത്താതെയാണ് ബാബുവിന്‍െറയും ബന്ധുക്കളുടെയും വസതികളില്‍ റെയ്ഡ് നടത്തിയത്. അഴിമതിക്കെതിരായ അന്വേഷണം എതിര്‍ക്കില്ല. എന്നാല്‍, മറ്റുചില ലക്ഷ്യങ്ങളോടെയുള്ള അന്വേഷണങ്ങള്‍ അംഗീകരിക്കില്ളെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
