ബി.ജെ.പി ഒാഫീസ് ആക്രമണം, കേന്ദ്രസർക്കാർ റിപ്പോർട്ട് തേടി
text_fieldsതിരുവനന്തപുരം: ബി.ജെ.പി സംസ്ഥാനകമ്മിറ്റി ഓഫീസ് അക്രമിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരിനോട് വിശദീകരണം തേടി. ഈ വിഷയത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ ബന്ധപ്പെട്ടു. അക്രമസംഭവങ്ങള്‍ സംസ്ഥാനത്ത് തുടരാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബി.ജെ.പി എം.പിമാരുടെ സംഘം കേരളം സന്ദര്‍ശിക്കും.
കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമിച്ച സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം കേന്ദ്രസര്‍ക്കാരിന് കത്ത് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടിയത്.
ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടതായാണ് സൂചന. ചൊവ്വാഴ്ച രാത്രിയാണ് ബി.ജെ.പിയുടെ ഒാഫീസിന് നേരെ ആക്രമണമുണ്ടായത്.