Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരുവുനായ്ക്കള്‍ ഫാമിലെ 1200 കോഴികളെ കൊന്നു
text_fieldsbookmark_border
മാള: കുഴൂര്‍ തുമ്പരശ്ശേരിയില്‍ തെരുവുനായ്ക്കള്‍ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി. കുഴൂര്‍ തുമ്പശ്ശേരി പുതുക്കാടന്‍ മുകുന്ദന്‍െറ കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലാണ് നായ്ക്കൂട്ടം ആക്രമണം നടത്തിയത്.
1,200 കോഴികളെ കൊന്നതായി കണ്ടത്തെി. 15 ദിവസം പ്രായമായവയാണ് ആക്രമണത്തിന് ഇരയായത്. ബുധനാഴ്ച രാവിലെ ഏഴിനാണ് സംഭവം. കൂട്ടമായത്തെിയ തെരുവുനായ്ക്കള്‍ ഫാമിന്‍െറ വല തകര്‍ത്ത് അകത്തുകയറി. നായ്ക്കളുടെ മുരളലും കോഴികളുടെ കരച്ചിലും കേട്ട് മുകുന്ദന്‍ ഓടിയത്തെി തുരത്താന്‍ ശ്രമം നടത്തി.
നായ്ക്കള്‍ ചീറിയടുത്തതോടെ മുകുന്ദന്‍ ഓടി വീടിനുള്ളില്‍ കയറി. സംരക്ഷണ വലകള്‍ കടിച്ചുകീറിയിട്ടുണ്ട്. ഒന്നര ലക്ഷത്തിന്‍െറ നഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
