Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തദ്ദേശ സ്ഥാപനങ്ങൾ പദ്ധതികൾ സമർപ്പിച്ചില്ലെങ്കിൽ ഫണ്ട് വെട്ടിക്കുറക്കും

text_fields
bookmark_border
തദ്ദേശ സ്ഥാപനങ്ങൾ പദ്ധതികൾ സമർപ്പിച്ചില്ലെങ്കിൽ ഫണ്ട് വെട്ടിക്കുറക്കും
cancel

തിരുവനന്തപുരം: ഈ വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ 'പ്രൊജക്റ്റ്-2016' ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വൈകിയാൽ പ്രസ്തുത സ്ഥാപനത്തിന്‍റെ വികസന ഫണ്ട് വെട്ടിക്കുറക്കാൻ നിർദേശം. വികസന ഫണ്ടിന്‍റെ അഞ്ച് ശതമാനം വെട്ടിക്കുറക്കാനാണ് അധികാര വികേന്ദ്രീകരണത്തിനുള്ള സംസ്ഥാനതല കോ ഒാർഡിനേഷൻ കമ്മിറ്റിയുടെ നിർദേശം.

സെപ്റ്റംബർ ഒമ്പതിനകം പദ്ധതികൾ സമർപ്പിക്കാത്ത തദ്ദേശ  സ്ഥാപനങ്ങൾക്ക് ഈ മാസം 30 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്. സെപ്റ്റംബർ 30ന് ശേഷം പദ്ധതികൾ സമർപ്പിക്കുന്ന സ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്ന് 10 ശതമാനം കുറവ് ചെയ്യാനും കോ ഒാർഡിനേഷൻ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന് വേണ്ടി പ്രൈവറ്റ് സെക്രട്ടറി അനിൽ കെ.പിയാണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യമറിയിച്ചത്.

 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story