Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാര്‍കോഴ: എസ്.പി സുകേശന്‍ സമര്‍പ്പിച്ച ഹരജിയിലെ വിശദാംശങ്ങള്‍ പുറത്ത്

text_fields
bookmark_border
ബാര്‍കോഴ: എസ്.പി സുകേശന്‍ സമര്‍പ്പിച്ച ഹരജിയിലെ വിശദാംശങ്ങള്‍ പുറത്ത്
cancel
തിരുവനന്തപുരം: കെ.എം. മാണിക്കെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി ആര്‍.സുകേശന്‍ സമര്‍പ്പിച്ച ഹരജിയിലെ വിശദാംശങ്ങള്‍ പുറത്ത്. കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച രണ്ടുപേജുള്ള ഹരജിയാണ് പുറത്തായത്. സുകേശന്‍െറ ഹരജി പരിഗണിച്ചായിരുന്നു കെ.എം. മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടത്. ആദ്യ അന്വേഷണസംഘത്തിന് ആവശ്യമായ സമയം ലഭിച്ചില്ളെന്നും തെളിവുകള്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ കഴിഞ്ഞില്ളെന്നും തെളിവുകള്‍ മറച്ചുവെക്കാന്‍ സാക്ഷികളില്‍ പലരും ശ്രമിച്ചെന്നും ഹരജിയില്‍ പറയുന്നു. പുതിയ തെളിവുകള്‍ വന്ന സാഹചര്യത്തില്‍ അന്വേഷണം ആവശ്യമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇത് പരിഗണിച്ചാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ബിജു രമേശ് നല്‍കിയ ശബ്ദരേഖയടക്കമുള്ള തെളിവുകളില്‍ ആവശ്യമായ ശാസ്ത്രീയ പരിശോധന നടത്താന്‍ സാധിച്ചിട്ടില്ളെന്നും  പറയുന്നുണ്ട്. അതേസമയം, ഹരജിയില്‍ മുന്‍ വിജിലന്‍സ് മേധാവി ശങ്കര്‍ റെഡ്ഡിക്കെതിരെ പരാമര്‍ശമില്ല. കേസ് അട്ടിമറിക്കാന്‍ അപ്പോള്‍ വിജിലന്‍സ് മേധാവിയായിരുന്ന ശങ്കര്‍ റെഡ്ഡി ശ്രമിച്ചെന്ന് ഹരജിയില്‍ പരാമര്‍ശമുള്ളതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ഹരജിയോടൊപ്പം നല്‍കിയ സീഡിയില്‍ ഇത് സംബന്ധിച്ച പരാമര്‍ശമുള്ളതായി വിജിലന്‍സ് സൂചന നല്‍കിയിട്ടുണ്ട്.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story