ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ ബോംബേറ്
text_fieldsതിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ അജ്ഞാതരുടെ ബോംബേറ്. തിരുവനന്തപുരം കുന്നുകുഴിയിലെ ഓഫിസിന് നേരെ ബുധനാഴ്ച രാത്രി 12 മണിയോടെയാണ് ആക്രമണമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ബൈക്കിലെത്തിയ രണ്ടു പേര്‍ നാടന്‍ ബോംബ് എറിയുകയായിരുന്നുവെന്നാണ് ഓഫിസ് ജീവനക്കാര്‍ പറയുന്നത്. ബി.ജെ.പിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചയാളുടെ ദൃശ്യം പുറത്തായിട്ടുണ്ട്. ബൈക്കിലെത്തിയ ഒരാൾ സ്ഫോടകവസ്തു എറിയുകയായിരുന്നു. സമീപത്തുള്ള വീട്ടിലെ സി.സി. ടി.വിയിലാണ് ദൃശ്യം പതിഞ്ഞത്. എന്നാൽ, ഒരു വശത്തു നിന്നുള്ള ദൃശ്യം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. അതിനാൽ തന്നെ അക്രമിയുടെ രൂപം വ്യക്തമല്ല. സ്ഥലത്ത് ഫെറൻസിക് വിദഗ്ധർ പരിശോധന നടത്തി.
ശബ്ദംകേട്ട് ഓഫീസിലുള്ളവര്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. അക്രമത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
