കോഴിക്കോടിന് നന്ദി; ഇനി ഞങ്ങള്‍ മടങ്ങട്ടെ
text_fieldsകോഴിക്കോട്: നീണ്ട എട്ടുവര്‍ഷത്തെ നൊമ്പരങ്ങളോട് വിടചൊല്ലി ഒടുവില്‍ അവര്‍ ജന്മനാടിന്‍െറ സാന്ത്വനത്തിലേക്ക് യാത്രയായി.
ലൈംഗികപീഡനത്തിനിരയായി കഴിഞ്ഞ എട്ടുവര്‍ഷമായി കോഴിക്കോട് വെള്ളിമാടുകുന്നിലെ വിവിധ സര്‍ക്കാര്‍ ഹോമുകളില്‍ കഴിയുന്ന മൂന്നു ബംഗ്ളാദേശി പെണ്‍കുട്ടികളാണ് ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു നാട്ടിലേക്ക് തിരിച്ചത്.
വര്‍ഷങ്ങള്‍ക്കുശേഷം ജന്മനാട്ടിലേക്ക് മടങ്ങുന്നതിന്‍െറ ആഹ്ളാദത്തോടൊപ്പം ഏറെക്കാലമായി കൂടപ്പിറപ്പുകളെപ്പോലെ പരിപാലിച്ച പ്രിയപ്പെട്ടവരെയും, തങ്ങളുടെ മോചനത്തിനായി പരിശ്രമിച്ചവരെയും വിട്ടുപിരിയുന്നതിന്‍െറ കണ്ണീരും ആ പെണ്‍കുട്ടികളിലുണ്ടായിരുന്നു.
വൈകീട്ട് 5.05 നുള്ള ചെന്നൈ മെയിലിനാണ് പെണ്‍കുട്ടികള്‍ പോയത്. ചെന്നൈയില്‍നിന്ന് ബുധനാഴ്ച രാവിലെ 9.20 നുള്ള കോറമണ്ടല്‍ എക്സ്പ്രസിന് പോകും. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ബല്‍ഗോഡ അതിര്‍ത്തിയില്‍നിന്ന് പെണ്‍കുട്ടികളെ ബംഗ്ളാദേശ് പൊലീസിന് കൈമാറും. വ്യാഴാഴ്ചയാണ് പെണ്‍കുട്ടികള്‍ സ്വന്തം വീടുകളിലത്തെിച്ചേരുക.
മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് ഇവരുടെ കേസ് നിലനിന്നിരുന്നത് എന്നതിനാല്‍ പെണ്‍കുട്ടികള്‍ക്ക് അകമ്പടി പോവുന്നത് മലപ്പുറം പൊലീസാണ്. കരിപ്പൂര്‍ അഡീഷനല്‍ എസ്.ഐ ഇ.ഇ.വിശ്വനാഥന്‍, നിലമ്പൂര്‍ വനിതാ എസ്.ഐ റസിയ, സി.പി.ഒമാരായ ദേവയാനി, സതി, അബ്ബാസ്, മുരളീകൃഷ്ണന്‍ എന്നിവരാണ് പെണ്‍കുട്ടികള്‍ക്കൊപ്പം പോയത്. മടക്കയാത്രയുടെ ഒൗദ്യോഗിക ചുമതലയുള്ള ഫോറിന്‍ റീജനല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍ (എഫ്.ആര്‍.ആര്‍.ഒ) ആനന്ദകുമാര്‍ മഹിളാമന്ദിരത്തിലത്തെി ഇവരുടെ രേഖകളെല്ലാം പരിശോധിച്ചു. യാത്രാരേഖകളും മറ്റും പെണ്‍കുട്ടികളെ അനുഗമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് പൊലീസ് പെണ്‍കുട്ടികളെ മഹിളാമന്ദിരത്തില്‍ നിന്നു കൂട്ടിക്കൊണ്ടുപോയത്.
സന്നദ്ധ ആം ഓഫ് ജോയിയും പുനര്‍ജനി വനിതാ അഭിഭാഷക സംഘടനയും നടത്തിയ ശ്രമഫലമായാണ് ബംഗ്ളാദേശി പെണ്‍കുട്ടികളുടെ മടക്കയാത്ര സാധ്യമായത്. ആം ഓഫ് ജോയ് പ്രവര്‍ത്തകരായ ജി.അനൂപ്, ഭാര്യ രേഖദാസ്, പുനര്‍ജനിയിലെ അഡ്വ. സപ്ന, അഡ്വ. സീനത്ത് എന്നിവര്‍ പെണ്‍കുട്ടികളെ റെയില്‍വേ സ്റ്റേഷനില്‍ യാത്രയയക്കാന്‍ എത്തി. ബംഗ്ളാദേശിലത്തെുന്ന പെണ്‍കുട്ടികളെ ഏറ്റെടുത്ത് വീട്ടിലത്തെിക്കാന്‍ അവിടത്തെ റൈറ്റ് ജെസോര്‍ എന്ന എന്‍.ജി.ഒയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പീഡനത്തിനിരയായി രണ്ടുവര്‍ഷം വെള്ളിമാടുകുന്നിലെ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ കഴിഞ്ഞ മറ്റൊരു പെണ്‍കുട്ടി ഞായറാഴ്ച മടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
