കേസില്‍പെട്ടവരുടെ സ്വത്തുവിവരം നല്‍കാമെന്ന് ആദായനികുതി വകുപ്പ്
text_fieldsകൊച്ചി: രാഷ്ട്രീയനേതാക്കളുടെ മൊത്തത്തിലുള്ള സ്വത്തുവിവരം ചോദിച്ചാല്‍ നല്‍കാന്‍ കഴിയില്ളെന്ന് ആദായനികുതി വകുപ്പ്. എന്നാല്‍, കേസില്‍പെട്ടവരുടെ സ്വത്തുവിവരം ചട്ടപ്രകാരം ആവശ്യപ്പെട്ടാല്‍ നല്‍കാമെന്നും രാഷ്ട്രീയനേതാക്കളുടെയും പൊതുപ്രവര്‍ത്തകരുടെയും സ്വത്തുവിവരം ആവശ്യപ്പെട്ടുള്ള വിജിലന്‍സ് ഡയറക്ടറുടെ കത്തിനുള്ള മറുപടിയില്‍ ആദായനികുതി വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് രാഷ്ട്രീയക്കാരുടെ സ്വത്തിന്‍െറ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് താമസ് ആദായനികുതി വകുപ്പിന് കത്ത് നല്‍കിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ മുത്തൂറ്റ് സ്ഥാപനങ്ങളിലും മറ്റും നടത്തിയ ആദായനികുതി പരിശോധനയില്‍ വന്‍തുകകള്‍ നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതില്‍ ചില പ്രമുഖ രാഷ്ട്രീയപ്രവര്‍ത്തകരും ഉള്‍പ്പെട്ടതായാണ് സൂചന. ഈ സാഹചര്യത്തിലാണ്, മൊത്തത്തിലുള്ള സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് കത്ത് നല്‍കിയത്.
സ്വത്തുവിവരം ലഭിച്ചവരുടെയും നിക്ഷേപവിവരം ശേഖരിച്ചവരുടെയും പട്ടികയില്‍നിന്ന് രാഷ്ട്രീയക്കാരെ വേര്‍തിരിച്ചെടുക്കുക അസാധ്യമാണെന്നും ഏതെങ്കിലും വ്യക്തിയുടെ സ്വത്തുസമ്പാദനം സംബന്ധിച്ച് സംശയമുയരുകയും ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ നല്‍കാമെന്നുമാണ് ആദായനികുതി വകുപ്പ് വിജിലന്‍സിനെ അറിയിച്ചിരിക്കുന്നത്.
