സി.പി.എം നേതാവിനെ വെട്ടിയ സംഭവം:10 ലീഗ് പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞു
text_fieldsതിരൂര്‍: കഴിഞ്ഞദിവസം രാത്രി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം അരയന്‍െറ പുരക്കല്‍ ഉബൈദിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 10 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ഇവരുള്‍പ്പെടെ 35 പേര്‍ക്കെതിരെ കേസെടുത്തതായി തിരൂര്‍ സി.ഐ എം.കെ. ഷാജി അറിയിച്ചു.
പറവണ്ണ പള്ളാത്ത് അഷ്റഫ്, കുട്ടാത്ത് ഫാറൂക്ക്, നിസാം, നൗഫല്‍, കമ്മുക്കാന്‍െറ പുരക്കല്‍ നൗഫല്‍ എന്നിവരാണ് മുഖ്യപ്രതികളെന്നും എല്ലാവരും ലീഗ് പ്രവര്‍ത്തകരും മുമ്പും രാഷ്ട്രീയ സംഘര്‍ഷ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും പൊലീസ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ കഴിയുന്ന ഉബൈദ് അപകടനില തരണം ചെയ്തു. ഒരു വിരല്‍ അറ്റ നിലയിലാണ്. ആക്രമണത്തിനിടെ മകന്‍ മുഹമ്മദ് ഷഹാനും (ഒമ്പത്) പരിക്കേറ്റിരുന്നു. ഉബൈദിന് വെട്ടേറ്റ ഭാര്യ ഫൗസിയയുടെ വീടിന് സമീപത്ത് പൊലീസ് നടത്തിയ തെരച്ചിലില്‍ നാല് ഇരുമ്പുവടികളും തൂമ്പയും പട്ടികക്കഷ്ണങ്ങളും കണ്ടെടുത്തു. പ്രതികളുടേതെന്ന് സംശയിക്കുന്ന ഏതാനും ചെരിപ്പുകളും ലഭിച്ചു. വിരലടയാള വിദഗ്ധരും സയന്‍റിഫിക് അസിസ്റ്റന്‍റും പരിശോധന നടത്തി.
വാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം ഉബൈദിനെ നേരിട്ട് ആക്രമിക്കുകയായിരുന്നെന്ന് ഭാര്യ ഫൗസിയ പറഞ്ഞു. മുകള്‍നിലയിലേക്ക് ഓടിയപ്പോള്‍ പിന്തുടര്‍ന്ന് വെട്ടി. മകന്‍ മുഹമ്മദ് ഷഹാനെയും മര്‍ദിച്ചു. പിന്നീട് ഉബൈദിനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി അയല്‍വാസി ഫാത്തിമയുടെ വീട്ടുവളപ്പിലിട്ടും വെട്ടി. ഇവിടെ രക്തം വീണ പാടുണ്ട്.
പിറക് വശത്തെ വാതില്‍ തകര്‍ത്താണ് സംഘം മടങ്ങിയത്. ഫാത്തിമയുടെ വികലാംഗയായ മരുമകളും പിഞ്ചുകുഞ്ഞും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
തീരമേഖലയില്‍ ശക്തമായ പൊലീസ് നിരീക്ഷണം നിലനില്‍ക്കുന്നതിനിടെയാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൂടിയായ ഉബൈദിനെ ആക്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
