മുഖ്യമന്ത്രിയുടെ നിർദേശം മറികടന്ന് ജോലി സമയത്ത് ഓണാഘോഷം
text_fieldsതിരുവനന്തപുരം: ജോലി സമയത്ത് ഓണാഘോഷം പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് സെക്രട്ടറിയേറ്റില്‍ ജീവനക്കാരുടെ ഓണാഘോഷം. കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള സെക്രട്ടറിയേറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് ജോലി സമയത്ത് ഓണാഘോഷം സംഘടിപ്പിച്ചത്.
സെക്രട്ടറിയേറ്റിലെ വിവിധ ബ്ലോക്കുകളിലായി ആറ് അത്തപ്പൂക്കളങ്ങളാണ് ജീവനക്കാര്‍ ഇന്നലെ രാത്രി മുതല്‍ ഒരുക്കിയത്. സെക്രട്ടറിയേറ്റിലും അനക്‌സിലും മുഖ്യമന്ത്രിയുടെ ഓഫിസിന് മുമ്പിലും പൂക്കളങ്ങളൊരുക്കിയിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവർ 10.15ന് മുൻപ് തന്നെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് തടിതപ്പി.
രണ്ട് പൂക്കളങ്ങളുടെ അവസാനവട്ട മിനുക്കുപണികൾ പൂർത്തിയാക്കിയത് 10.30ന് ശേഷമാണ്. അതേസമയം ഇതിനുപകരമായി വൈകിട്ട് അരമണിക്കൂര്‍ അധികം ജോലി ചെയ്യുമെന്ന് ജീവനക്കാർ അറിയിച്ചു. എല്ലാ പ്രശ്നങ്ങളുടേയും ഉത്തരവാദിത്തം സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ പ്രതിഷേധമറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.