Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പേര് നൽകുന്ന രാഷ്ട്രീയക്കാരുടെ വിവരങ്ങൾ നൽകാമെന്ന് ആദായ നികുതി വകുപ്പ്
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകരുടെ നിക്ഷേപങ്ങൾ സംബന്ധിച്ച് വിവരങ്ങൾ നൽകണമെന്ന വിജിലൻസിെൻറ ആവശ്യം ആദായ നികുതി വകുപ്പ് തള്ളി. മുത്തൂറ്റ് ഗ്രൂപ്പിെൻറ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലെ വിവരങ്ങൾ ആവശ്യപ്പെട്ടാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് കത്തുനൽകിയത്.
വിജിലന്‍സ് ഡയറക്ടര്‍ നല്കിയ കത്തില്‍ ആരുടെയും പേരുകളില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. അതിനാൽ വിവരങ്ങള്‍ കൈമാറാനാവില്ല. ആരുടെയെല്ലാം വിവരങ്ങളാണു നൽകേണ്ടതെന്നു കൃത്യമായി വിജിലൻസ് ആവശ്യപ്പെട്ടാൽ ഇക്കാര്യം പരിഗണിക്കാമെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. വിവരങ്ങൾ ആവശ്യപ്പെടുന്നവരുടെ പേരു നൽകുേമ്പാൾ ഇവര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകണമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു.
Next Story
