ബാര്‍ കോഴ: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒക്ടോബറില്‍ സമര്‍പ്പിക്കാന്‍ ഉത്തരവ്
text_fieldsതിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒക്ടോബര്‍ 22നകം സമര്‍പ്പിക്കാന്‍ വിജിലന്‍സ് ജഡ്ജി എ. ബദറുദ്ദീന്‍ ഉത്തരവിട്ടു.
അന്വേഷണ ഉദ്യോഗസ്ഥന്‍െറ അപേക്ഷപ്രകാരം കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ വി.എസ് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജികളിലെ നടപടികള്‍ അവസാനിപ്പിച്ചു. എന്നാല്‍, ഉചിതസമയത്ത് മുഴുവന്‍ ഹരജിക്കാര്‍ക്കും വീണ്ടും സമീപിക്കാന്‍ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. തുടരന്വേഷണത്തിനൊടുവില്‍ വി.എസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാന്‍ തടസ്സമുണ്ടാവില്ല.
കേസില്‍ ബാറുടമകളെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് അഡ്വ. നോബ്ള്‍ മാത്യു സമര്‍പ്പിച്ച ഹരജി കോടതി തള്ളി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണിത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇത്തരം ആവശ്യം വിചാരണ കോടതിക്ക് പരിഗണിക്കാനാവില്ളെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, ഈ ആവശ്യം പരാതിക്കാരന് നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഉന്നയിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.