ക്ഷേത്രങ്ങളില്‍ ആര്.എസ്.എസ് ആയുധ പരിശീലനം നടത്തുന്നതായി അറിവില്ല –പ്രയാര്‍ ഗോപാലകൃഷ്ണന്
text_fieldsകൊട്ടാരക്കര: ക്ഷേത്രങ്ങളില്‍ ആര്.എസ.്എസ് ആയുധ പരിശീലനം നടത്തുന്നതായി അറിയില്ളെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ഇതുവരെ ഇത്തരത്തില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ല. കൊട്ടാരക്കര ഗണപതിക്ഷേത്രത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്.എസ്.എസുകാര്‍ ക്ഷേത്രത്തില്‍ വരരുതെന്ന് പറയേണ്ടത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്‍െറ ജോലിയല്ല. പരാതി ലഭിച്ചാല്‍ നേതൃത്വവുമായി സംസാരിച്ച് പരിഹരിക്കും. ആര്.എസ.്എസ് ഹൈന്ദവസംഘടനയും ഭക്തസംഘടനയുമാണ്. സഹകരിക്കാവുന്ന മേഖലയിലെല്ലാം അവരുമായി സഹകരിക്കും. എന്നുകരുതി ഞാന്‍ ആര്.എസ്.എസ് അല്ല. വിവാദങ്ങളില്‍ അഭിപ്രായം പറയാത്തത് ഭയം കൊണ്ടല്ല. അധികാരത്തില്‍ കടിച്ചുതൂങ്ങാനും താല്പര്യമില്ല. സ്ഥാനത്തിരുന്നാലും പുറത്താണെങ്കിലും ഹൈന്ദവന് എതിരായ നിഷേധാത്മക നിലപാടുകളില്‍ പ്രതികരിക്കുമെന്നും പ്രയാര്‍ പറഞ്ഞു.
