ഡിജിറ്റല്‍ പാഠപുസ്തകം പദ്ധതി തുടരുമെന്ന് മന്ത്രി; ഇല്ലെന്ന് ഐ.ടി അറ്റ് സ്കൂള്‍
text_fieldsമലപ്പുറം: പാഠപുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന വിദ്യാഭ്യാസ വകുപ്പിന്‍െറ ‘ഡിജിറ്റല്‍ കൊളാബറേറ്റിവ് ടെക്സ്റ്റ് ബുക്’ പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ അഭിപ്രായ ഭിന്നത. പദ്ധതി കൂടുതല്‍ സൗകര്യങ്ങളോടെ വിപുലപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് വ്യക്തമാക്കുമ്പോള്‍ തുടരാനാകില്ളെന്ന നിലപാടാണ് ഐ.ടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്തിന്. ഇരുവരും നിലപാടറിയിച്ചത് ഫേസ്ബുക്കിലൂടെയും. ഐ.ടി അറ്റ് സ്കൂള്‍ മുഖേന വിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന പദ്ധതി കഴിഞ്ഞ അധ്യയനവര്‍ഷം തുടങ്ങിയതാണ്. രാജ്യത്താദ്യമായാണ് സിലബസിലെ പാഠപുസ്തകങ്ങള്‍ മുഴുവനും ഡിജിറ്റലൈസ് ചെയ്യുന്നതെന്നും പദ്ധതി പൂര്‍ണതോതിലേക്കത്തെുമ്പോള്‍ ലോകത്തിന് തന്നെ മാതൃകയാകുമെന്നും വിദ്യാഭ്യാസമന്ത്രി പോസ്റ്റില്‍ പറയുന്നു. സ്കൂളുകള്‍ ഡിജിറ്റല്‍വത്കരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതിയെ വിദ്യാഭ്യാസമന്ത്രി വിശദമായി പരിചയപ്പെടുത്തിയത്.
എന്നാല്‍, ഇതിന് വിപരീതമായ വിശദീകരണമാണ് ഐ.ടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഞായറാഴ്ച ഫേസ്ബുക്കില്‍ വ്യക്മാക്കിയത്. ഡി.സി.ടി തുടരുന്നു എന്ന വാര്‍ത്തകള്‍ ശരിയല്ളെന്നും അത്തരം വാര്‍ത്തകള്‍ എവിടെനിന്ന് പ്രചരിക്കുന്നെന്ന് അറിയില്ളെന്നുമാണ് അദ്ദേഹം പറയുന്നത്. ‘ഐ.ടി അറ്റ് സ്കൂള്‍ മുമ്പ് ആവിഷ്കരിച്ച ഡി.സി.ടി ഉപയോഗം ചെയ്തില്ളെന്ന് മാത്രമല്ല ഇനിയും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നാണ് പരിശോധനയില്‍ വ്യക്തമായത്. പങ്കാളിത്തം (Collaboration) വേണ്ടത് കുറഞ്ഞ ബാന്‍ഡ്വിഡ്ത്തിലും ലഭ്യമാകുന്ന രൂപത്തിലുമാവണം. കേവലം യൂനികോഡ് രൂപത്തിലോ അല്ളെങ്കില്‍ പി.ഡി.എഫ് ആയോ നല്‍കേണ്ട പുസ്തകങ്ങള്‍ ഹൈ ഗ്രാഫിക്സ് ഇന്‍റന്‍സീവ് രൂപത്തില്‍ നല്‍കിയതിനാല്‍ പ്രയോജനപ്പെട്ടില്ല. അരിച്ചുപെറുക്കിയിട്ടും തുടരുപയോഗ സാധ്യതകള്‍ കാണുന്നുമില്ല’- അന്‍വര്‍ സാദത്ത് പറയുന്നു.
2010ല്‍ തുടങ്ങിയ http://resource.itschool.gov.in റിസോര്‍സ് പോര്‍ട്ടല്‍ പക്ഷേ പിന്നീട് പുതുക്കിയില്ല. ഇതും സ്കൂള്‍വിക്കി മാതൃകയും മൂഡില്‍ പോലുള്ള പ്ളാറ്റ്ഫോമുകളും പ്രയോജനപ്പെടുത്തി സമഗ്രമായ ഉള്ളടക്ക വിന്യാസമാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
വിദ്യാഭ്യാസമന്ത്രിയുടെ പോസ്റ്റിനെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ ‘ഡിജിറ്റല്‍ കൊളാബറേറ്റിവ് ടെക്സ്റ്റ്ബുക്’ പദ്ധതി തുടരുന്നെന്ന് വാര്‍ത്ത നല്‍കിയത്. ഒരാഴ്ച മുമ്പ് ധനമന്ത്രി തോമസ് ഐസ്ക് ഡി.സി.ടി പദ്ധതിയുടെ സാധ്യതകള്‍ വിശദീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നെങ്കിലും ഈ പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
