മദര്‍ കാരുണ്യത്തിന്‍െറ ആള്‍രൂപം –മാര്‍ ബോസ്കോ പുത്തൂര്‍
text_fieldsകോട്ടയം: മദര്‍ തെരേസ കാരുണ്യത്തിന്‍െറ ആള്‍രൂപമാണെന്ന് മെല്‍ബണ്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍. കത്തോലിക്ക സഭ കാരുണ്യവര്‍ഷം ആചരിക്കുന്ന വര്‍ഷത്തില്‍ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത് ചരിത്രമുഹൂര്‍ത്തമാണ്. ആധുനിക ലോകത്തിലെ ഏറ്റവും വലിയ മതബോധന അധ്യാപികകൂടിയാണ് മദര്‍. സ്വന്തം ജീവിതംകൊണ്ട് മറ്റുള്ളവര്‍ക്കുമുന്നില്‍ ഈശോയുടെ കഥ പറഞ്ഞ വ്യക്തിയാണ്. അധ്യാപകര്‍ പഠിപ്പിക്കുന്ന പാഠങ്ങളല്ല മറിച്ച് അവരുടെ ജീവിതമാണ് ശിഷ്യന്മാര്‍ പകര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിജയപുരം രൂപതയുടെ ആഭിമുഖ്യത്തില്‍ മദര്‍ തെരേസായുടെ വിശുദ്ധപദവി പ്രഖ്യാപനവും ‘കാരുണ്യ മഹോത്സവം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിജയപുരം രൂപത ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍, കെ.ആര്‍.സി.സി മതബോധന കമീഷന്‍ സെക്രട്ടറി ഫാ. ജോയി പുത്തന്‍വീട്ടില്‍, ഫാ. ജോസഫ് പുത്തന്‍പുര, ഫാ. വര്‍ഗീസ് കോട്ടയ്ക്കാട്ട്, സിസ്റ്റര്‍ ടെസ എന്നിവര്‍ സംസാരിച്ചു.