സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ 27ന് പണിമുടക്കും
text_fieldsതിരുവനന്തപുരം: ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകള്‍ക്കെതിരെ സെപ്റ്റംബര്‍ 27ന് കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍െറ (കെ.ജി.എം.ഒ.എ) നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്ക് നടത്തും. ബുധനാഴ്ച സെക്രട്ടേറിയറ്റ് ധര്‍ണയോടെ നിസ്സഹകരണ സമരം ആരംഭിക്കാനാണ് തീരുമാനം. സ്വകാര്യ പ്രാക്ടീസും ബുധനാഴ്ച ബഹിഷ്കരിക്കും. പ്രശ്ന പരിഹാരമായില്ളെങ്കില്‍ തിരുവോണദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസം നടത്തുമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്‍റ് ഡോ.വി. മധുവും ജനറല്‍ സെക്രട്ടറി ഡോ.എ.കെ. റൗഫും അറിയിച്ചു.
നിസ്സഹകരണ സമരത്തിന്‍െറ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നടത്തുന്ന ജില്ലാതല അവലോകനയോഗങ്ങള്‍ ബഹിഷ്കരിക്കും. വി.ഐ.പി ഡ്യൂട്ടി, മീറ്റിങ്ങുകള്‍, പരിശീലന പരിപാടികള്‍, സ്ഥാപനത്തിന് പുറത്തുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയും ബഹിഷ്കരിക്കാനും പേ വാര്‍ഡ് അഡ്മിഷന്‍ ഒഴിവാക്കുന്നതിനും തീരുമാനിച്ചു. ശമ്പള പരിഷ്കരണ ഉത്തരവില്‍ അടിസ്ഥാനശമ്പളം വെട്ടിക്കുറച്ചതിനുപുറമേ, സ്പെഷല്‍ പേ പൂര്‍ണമായി നല്‍കിയുമില്ല. അത്യാഹിതവിഭാഗത്തിലെ ഡോക്ടര്‍മാരെ അവഗണിച്ചതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
