Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അധ്യാപകര്‍ സമര്‍പ്പണം നടത്തണം –ഗവര്‍ണര്‍

text_fields
bookmark_border
അധ്യാപകര്‍ സമര്‍പ്പണം നടത്തണം –ഗവര്‍ണര്‍
cancel

തിരുവനന്തപുരം: വിദ്യാര്‍ഥികളെ ലക്ഷ്യബോധവും കഴിവുമുള്ള പൗരസമൂഹമായി വളര്‍ത്തിയെടുക്കാന്‍ എല്ലാ അധ്യാപകരും സമര്‍പ്പണം നടത്തണമെന്ന് ഗവര്‍ണര്‍ ജ. പി. സദാശിവം അധ്യാപകദിന സന്ദേശത്തില്‍ പറഞ്ഞു. സ്വന്തം വൈജ്ഞാനികമികവ് മെച്ചപ്പെടുത്തുന്നതില്‍ വിജയിക്കണം. അനേകം ആത്മീയഗുരുക്കളുടെയും ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍, ഡോ. എ.പി.ജെ. അബ്ദുല്‍ കലാം തുടങ്ങിയ ഗുരുശ്രേഷ്ഠരുടെയും ദര്‍ശനങ്ങളാല്‍ സമ്പന്നമായ ഭാരതം എക്കാലവും അധ്യാപനമെന്ന പാവനകര്‍മത്തെയും അധ്യാപകരെയും മാനിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story