അത്തച്ചമയം പൂത്തുലഞ്ഞു
text_fieldsതൃപ്പൂണിത്തുറ: ഓണാഘോഷത്തിന് വിളംബര ഭേരിമുഴക്കി തൃപ്പൂണിത്തുറയില്‍ ചരിത്രപ്രസിദ്ധമായ അത്തച്ചമയം പൂത്തുലഞ്ഞു. പാരമ്പര്യം ചോരാതെ കണ്ണും കാതും കുളിര്‍പ്പിച്ച നിറകാഴ്ചയില്‍ പങ്കാളികളാകാനത്തെിയ ആയിരങ്ങള്‍ മലയാളികളുടെ ആഘോഷത്തിന്‍െറ ഒൗദ്യോഗിക തുടക്കത്തിന് സാക്ഷികളായി. അത്തച്ചമയത്തില്‍ പങ്കുചേരാന്‍ പുലര്‍ച്ചെമുതല്‍ രാജനഗരിയിലേക്ക് ജനപ്രവാഹമായിരുന്നു.
അത്തം ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രി അത്തം നഗറില്‍ ഓണപതാക ഉയര്‍ത്തി. മുത്തുക്കുടകളും വര്‍ണക്കുടകളും ചൂടി ഘോഷയാത്രയില്‍ അണിനിരന്നവര്‍ക്കൊപ്പം വിവിധ കലാരൂപങ്ങള്‍, ചെണ്ടമേളം, ബാന്‍റ് വാദ്യം, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവയും ഉണ്ടായിരുന്നു. 70ഓളം കലാരൂപങ്ങള്‍ ഘോഷയാത്രയുടെ ഭാഗമായി. തൃപ്പൂണിത്തുറയിലെ വിവിധ സ്കൂള്‍ വിദ്യാര്‍ഥികളും കുടുംബശ്രീ അംഗങ്ങളും മറ്റും കലാരൂപങ്ങള്‍ അവതരിപ്പിച്ചു. തെയ്യവും തിറയും പൂരക്കളിയും പുലിക്കളിയുമെല്ലാം വര്‍ണോജ്വലമായിരുന്നു ഘോഷയാത്രയിലുടനീളം.
സാമൂഹികബോധത്തെ ഉണര്‍ത്തുന്ന ചിന്താധാരകളുമായി നിശ്ചലദൃശ്യങ്ങളും ഘോഷയാത്രക്ക് മിഴിവേകി. ശാസ്ത്രം, കൃഷി, സമൂഹികവിപത്തുകള്‍ എന്നിവ പരാമര്‍ശിക്കുന്ന വിഷയങ്ങള്‍ നിശ്ചലദൃശ്യങ്ങളായി അവതരിപ്പിച്ചു. ഘോഷയാത്ര പതിവുപോലെ നഗരം ചുറ്റിയാണ് സമാപിച്ചത്. അത്തം നഗറില്‍ നടന്ന സമ്മേളനത്തില്‍ എം. സ്വരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ ചന്ദ്രികാദേവി, എം.എല്‍.എമാരായ അനൂപ് ജേക്കബ്, ജോണ്‍ ഫെര്‍ണാണ്ടസ് എന്നിവരും മുന്‍ എം.പി പി. രാജീവ്, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.ആര്‍. വിജയകുമാര്‍, കൗണ്‍സിലര്‍ ഇ.കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ ഒ.വി. സലിം നഗരസഭയുടെ വക കഥകളി ശില്‍പം മുഖ്യമന്ത്രിക്ക് ഉപഹാരമായി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
