Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ ആര്‍.എസ്.എസ്...

കണ്ണൂരിൽ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു; ജില്ലയിൽ ഇന്ന്​ ഹർത്താൽ

text_fields
bookmark_border
കണ്ണൂരിൽ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു; ജില്ലയിൽ ഇന്ന്​ ഹർത്താൽ
cancel
camera_alt??????

കണ്ണൂര്‍: തില്ല​​േങ്കരിയിൽ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ്​ മരിച്ചതിനെ തുടർന്ന്​ ജില്ലയിൽ ഇന്ന്​ ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട്​ ആറു വരെയാണ്​ ഹർത്താലിൽ നിന്ന്​ വാഹനങ്ങളെ​ ഒഴിവാക്കിയതായി ബി.ജെ.പി നേതൃത്വം അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ തില്ലങ്കേരി പഞ്ചായത്ത് ഓഫിസിന് സമീപം പുള്ളിപ്പൊയിൽ പന്നിയോടന്‍ വീട്ടില്‍ വിനീഷ്​ (26)നെയാണ്​ വെട്ടേറ്റ നിലയില്‍ കണ്ടത്തെിയത്. വിവരമറിഞ്ഞത്തെിയ പൊലീസ്, വിനീഷിനെ ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചിരുന്നു. തില്ലങ്കേരിയിലെ വാസു-പത്മിനി ദമ്പതികളുടെ മകനാണ്. ലിജിഷ, ബിന്ദു, വിജേഷ് എന്നിവര്‍ സഹോദരങ്ങളാണ്. സംഭവത്തെ തുടര്‍ന്ന് തില്ലങ്കേരിയില്‍ വീടുകള്‍ക്കുനേരെ കല്ലേറുണ്ടായിരുന്നു.

ശനിയാഴ്​ച രാത്രി എട്ടോടെ തില്ലങ്കേരിയില്‍ കാറിനുനേരെയുണ്ടായ ബോംബേറില്‍ ഡി.വൈ.എഫ്.​​െഎ പ്രവർത്തകനായ ജിജോക്ക്​ പരിക്കേറ്റിരുന്നു. ഇയാളെ ആദ്യം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. തില്ലങ്കേരി പഞ്ചായത്തംഗം ആശയുടെ മകനാണ് ജിജോ.

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala bjpKannur attackpolitical murder
Next Story