Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഞ്ചേരി ബേബി വധം: കേസ് ഒക്ടോബര്‍ ഒന്നിന് പരിഗണിക്കും
text_fieldsbookmark_border
തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസ് ഒക്ടോബര്‍ ഒന്നിന് പരിഗണിക്കാന്‍ മാറ്റിവെച്ചു. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ ഉള്‍പ്പെടെ മൂന്ന് പേരെക്കൂടി പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ ഹരജിയില്‍ ജയചന്ദ്രന്‍, എ.കെ. ദാമോദരന്‍ എന്നിവര്‍ ഹാജരാകാത്തതിനാല്‍ തുടര്‍വാദം നടന്നില്ല. തുടര്‍ന്നാണ് അടുത്തമാസത്തേക്ക് മാറ്റിവെച്ചത്. അസൗകര്യം ചൂണ്ടിക്കാട്ടി രണ്ടുപേരും അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. പ്രതിപട്ടികയിലുള്ള എം.എം. മണി, കുട്ടന്‍, മദനന്‍ എന്നിവര്‍ ശനിയാഴ്ച കോടതിയില്‍ ഹാജരായി. രണ്ടാം തവണയാണ് കെ.കെ. ജയചന്ദ്രനും എ.കെ. ദാമോദരനും കോടതിയില്‍ ഹാജരാകാതിരിക്കുന്നത്.
Next Story
