അങ്കണവാടി ജീവനക്കാര്‍ക്ക് 50 ശതമാനം ശമ്പളവര്‍ധന
text_fieldsകണ്ണൂര്‍: അങ്കണവാടി വര്‍ക്കര്‍ക്കും ഹെല്‍പര്‍ക്കും യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്‍െറ 50 ശതമാനം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ അങ്കണവാടി വര്‍ക്കര്‍ക്ക് 5600 രൂപയില്‍നിന്ന് 7800 രൂപയായും ഹെല്‍പര്‍ക്ക് 4100ല്‍നിന്ന് 5550 രൂപയായും ശമ്പളം വര്‍ധിച്ചു. കൂടിയ ശമ്പളം ഓണത്തിനുമുമ്പ് ജീവനക്കാര്‍ക്ക് ലഭിക്കും.
2015ല്‍ അന്നത്തെ സാമൂഹികനീതി മന്ത്രി എം.കെ. മുനീര്‍ അങ്കണവാടി വര്‍ക്കര്‍ക്ക് 10,000 രൂപയും ഹെല്‍പര്‍ക്ക് 7000 രൂപയുമായി ശമ്പളം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, ബജറ്റില്‍ തുക ഉള്‍ക്കൊള്ളിച്ചിരുന്നില്ല. വാക്കാലുള്ള പ്രഖ്യാപനമായിരുന്നുവെങ്കിലും ജീവനക്കാര്‍ പ്രതീക്ഷയിലായിരുന്നു. പ്രഖ്യാപനം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും വര്‍ധിപ്പിച്ച ശമ്പളം ലഭിക്കാതായതോടെ ജീവനക്കാര്‍ സമരം നടത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രതിമാസ റിപ്പോര്‍ട്ട് അയക്കാതെയും അങ്കണവാടി ജീവനക്കാര്‍ പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് അടുത്തതിനെ തുടര്‍ന്ന് ഉത്തരവിറക്കിയെങ്കിലും വര്‍ധിപ്പിച്ച ശമ്പളം നല്‍കിയില്ല.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലത്തെിയതിനുശേഷം ഇടത് സംഘടനകളുള്‍പ്പെടെയുള്ളവര്‍ പ്രശ്നം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവന്നു. കഴിഞ്ഞസര്‍ക്കാര്‍ പ്രഖ്യാപിച്ച രീതിയില്‍തന്നെ വര്‍ധന നടപ്പാക്കുന്നത് വലിയ ബാധ്യതയുണ്ടാക്കുമെന്നതിനെ തുടര്‍ന്ന് 50 ശതമാനം വര്‍ധന മതിയെന്ന് തീരുമാനിക്കുകയായിരുന്നു. അങ്കണവാടി വര്‍ക്കര്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച 4400 രൂപ 2200 ആയും വര്‍ക്കര്‍ക്ക് വര്‍ധിപ്പിച്ച 2900 രൂപ 1450 ആയുമാണ് നടപ്പില്‍വരുത്തിയത്.
സംസ്ഥാനത്തെ 33,115 അങ്കണവാടികളിലെയും വര്‍ക്കര്‍, ഹെല്‍പര്‍ എന്നിവര്‍ക്ക് ശമ്പളം കൊടുക്കേണ്ടതിനാല്‍ പ്രതിമാസം 241 കോടി രൂപയാണ് സര്‍ക്കാറിനുവേണ്ടി വരുക. വര്‍ധിപ്പിച്ച തുക സംസ്ഥാന സര്‍ക്കാര്‍തന്നെ വിതരണം ചെയ്യും. യു.ഡി.എഫ് സര്‍ക്കാറിന്‍െറ പദ്ധതിയനുസരിച്ച് പണം കണ്ടത്തെുന്നതിന്‍െറ ചുമതല പഞ്ചായത്തുകള്‍ക്കായിരുന്നു. എന്നാല്‍, ഇത് പലര്‍ക്കും ശമ്പളം വൈകുന്നതിന് കാരണമാകുമെന്ന് തൊഴിലാളിസംഘടനകള്‍ ചൂണ്ടിക്കാട്ടിയതോടെ സര്‍ക്കാര്‍തന്നെ നേരിട്ട് പണം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
