Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമക്കുരുക്കുകള്‍...

നിയമക്കുരുക്കുകള്‍ അഴിഞ്ഞു പീഡനത്തിനിരയായ ബംഗ്ളാദേശി പെണ്‍കുട്ടി നാളെ ജന്മനാട്ടിലേക്ക്

text_fields
bookmark_border
നിയമക്കുരുക്കുകള്‍ അഴിഞ്ഞു പീഡനത്തിനിരയായ ബംഗ്ളാദേശി പെണ്‍കുട്ടി നാളെ ജന്മനാട്ടിലേക്ക്
cancel

കോഴിക്കോട്: ബംഗളൂരുവില്‍ പീഡനത്തിനിരയായി രണ്ടുവര്‍ഷമായി വെള്ളിമാട്കുന്നിലെ ആഫ്റ്റര്‍കെയര്‍ ഹോമില്‍ കഴിയുന്ന ബംഗ്ളാദേശി പെണ്‍കുട്ടിക്ക് ഒടുവില്‍ ജന്മനാട്ടിലേക്കുള്ള വഴിതെളിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ നടക്കാവ് പൊലീസിന്‍െറ അകമ്പടിയോടെ പെണ്‍കുട്ടി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ട്രെയിന്‍ കയറും. പുലര്‍ച്ചെ രണ്ടരക്കുള്ള മംഗളൂരു സാന്ദ്രഗച്ചി വിവേക് എക്സ്പ്രസിലാണ് യാത്രതിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ പശ്ചിമ ബംഗാളിലെ സാന്ദ്രഗച്ചി ജങ്ഷനിലത്തെിച്ചേരും. തുടര്‍ന്ന് ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിയായ പെട്രാപോള്‍ ചെക്പോസ്റ്റില്‍ അതിര്‍ത്തിരക്ഷാസേനക്ക് പെണ്‍കുട്ടിയെ കൈമാറും. ഒൗദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം  പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ ബന്ധുക്കളും പ്രാദേശിക എന്‍.ജി.ഒയും അതിര്‍ത്തിയിലത്തെും. വെള്ളിമാട്കുന്നിലെ സാമൂഹികനീതി സമുച്ചയത്തിലെ ആഫ്റ്റര്‍ കെയര്‍ഹോമില്‍ കഴിയുന്ന 19കാരിയെ ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കാവ് പൊലീസ് ഏറ്റെടുക്കും. രാത്രി കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനിലാണ് തങ്ങുക.

നടക്കാവ് എസ്.ഐ ഉണ്ണികൃഷ്ണന്‍, സി.പി.ഒമാരായ ഹേമമാലിനി, സിന്ധു എന്നിവരാണ് പെണ്‍കുട്ടിക്ക് കൂട്ടുപോവുന്നത്.  അതിര്‍ത്തി കടക്കാന്‍, ബംഗ്ളാദേശ് ഹൈകമീഷന്‍ സന്നദ്ധ സംഘടനയായ ആം ഓഫ് ജോയിയുടെ പേരില്‍ അയച്ച യാത്രാനുമതിയാണ് പെണ്‍കുട്ടിക്ക് തുണയാവുന്നത്. യാത്രക്ക് തടസ്സമായി നിന്നിരുന്ന ബംഗളൂരു പൊലീസിന്‍െറ എന്‍.ഒ.സിയും ഡല്‍ഹി ഫോറിന്‍ റീജനല്‍ രജിസ്ട്രേഷന്‍ ഓഫിസിന്‍െറ (എഫ്.ആര്‍.ആര്‍.ഒ) ഒൗദ്യോഗികരേഖകളും വെള്ളിയാഴ്ച നടക്കാവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയെക്കൂടാതെ എട്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് ബംഗളൂരുവില്‍നിന്ന് സെക്സ് റാക്കറ്റിന്‍െറ പിടിയിലായി കോഴിക്കോട്ടത്തെിയ മൂന്ന് പെണ്‍കുട്ടികള്‍ വെള്ളിമാട്കുന്നിലെ മഹിളാമന്ദിരത്തില്‍ കഴിയുന്നുണ്ട്. മനുഷ്യാവകാശ കമീഷന്‍െറ ഇടപെടലിന്‍െറയും ആഗസ്റ്റ് 12ന് വന്ന ഹൈകോടതി വിധിയുടെയും അടിസ്ഥാനത്തില്‍ അടുത്തുതന്നെ നാട്ടിലേക്ക് മടങ്ങാനിരിക്കുകയാണ് പെണ്‍കുട്ടികള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladshi women
Next Story