കന്നഡ പരിഭാഷയിൽ തിളങ്ങി കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിന്ദി പ്രസംഗം പരിഭാഷപ്പെടുത്തി പുലിവാൽ പിടിച്ച ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ എം.പി നളിൻകുമാർ കാട്ടീലിന്റെ കന്നഡ പ്രസംഗം പരിഭാഷപ്പെടുത്തി കയ്യടി നേടി. ശ്രീനാരായണ സെൻറിനറി ഹാളിൽ ബുധനാഴ്ച നടന്ന ബി.ജെ.പി ദേശീയ കൗൺസിൽ സ്വാഗതസംഘം രൂപീകരണ ചടങ്ങായിരുന്നു വേദി. ഹാളിൽ തിങ്ങി നിറഞ്ഞ ബി.ജെ.പി പ്രവർത്തകരെയും അനുഭാവികളെയും കയ്യിലെടുക്കുന്ന ആവേശകരമായ പ്രസംഗമാണ് നളിൻ കുമാർ നടത്തിയത്.
നാലര കൊല്ലം കഴിഞ്ഞാൽ കേരളത്തിൽ അധികാരത്തിൽ വരാൻ വേണ്ടിയുള്ള ഒരുക്കമാണ് ദേശീയ കൗൺസിലെന്നു നളിൻ പറഞ്ഞു. പ്രസംഗം കെ.സുരേന്ദ്രൻ പരിഭാഷപ്പെടുത്തുമെന്നു അറിയിപ്പ് വന്നപ്പോൾ സദസിൽ ഉദ്വേഗമായി. തൃശൂരിൽ മോദിയുടെ പ്രസംഗം പലരുടെയും ഓർമ്മകളിൽ വന്നു. എന്നാൽ, പ്രസംഗകന് തൃപ്തികരമായ വിധത്തിലാണ് സുരേന്ദ്രൻ പരിഭാഷ നിർവഹിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് തൃശൂരിൽ പ്രധാനമന്ത്രി വന്നപ്പോൾ പ്രസംഗം പരിഭാഷപ്പെടുത്തിയ കെ സുരേന്ദ്രന് തെറ്റു പറ്റിയതിനെ തുടർന്ന് പരിഭാഷകെൻറ ജോലി വി. മുരളീധരന് ഏറ്റെടുക്കേണ്ടി വന്നിരുന്നു. സോഷ്യൽ മീഡിയയിൽ അതിന്റെ പേരിൽ കുറച്ചു പരിഹാസമൊന്നുമല്ല സുരേന്ദ്രൻ ഏറ്റു വാങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.