ആംബുലന്‍സില്‍ മരിച്ച സ്ത്രീയുടെ മൃതദേഹം കൊണ്ടുപോകുമ്പോഴും ഗതാഗതക്കുരുക്ക്
text_fieldsചിറ്റൂര്‍ (പാലക്കാട്): ചെക്പോസ്റ്റിലെ ഗതാഗതക്കുരുക്കിലകപ്പെട്ട ആംബുലന്‍സില്‍ കിടന്ന് മരിച്ച വീട്ടമ്മയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴും കുരുക്കിലകപ്പെട്ടു. വടകരപ്പതി ഗ്രാമപഞ്ചായത്തിലെ കോഴിപ്പാറ കണക്കന്‍വീട്ടില്‍ പരേതനായ മുത്തുസ്വാമിയുടെ ഭാര്യ ലൂര്‍ദമ്മാളാണ് (70) ചൊവ്വാഴ്ച കോഴിപ്പാറ ചെക്പോസ്റ്റില്‍ കുടുങ്ങിയ ആംബുലന്‍സില്‍ മരിച്ചത്.
ഒരു മരണവീട്ടില്‍ പോയി വീട്ടില്‍ മടങ്ങിയത്തെിയ ലൂര്‍ദമ്മാളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. കോയമ്പത്തൂരിലത്തെിക്കാന്‍ കഴിയാതിരുന്ന ഇവരെ കോഴിപ്പാറയിലെ സ്വകാര്യാശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാവിലെ മുതല്‍ കോഴിപ്പാറയില്‍ വന്‍ ഗതാഗതക്കുരുക്കായിരുന്നു.
ബുധനാഴ്ച രാവിലെ മൃതദേഹം കോഴിപ്പാറയിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോകുമ്പോഴും വാഹനം ഗതാഗതക്കുരുക്കിലകപ്പെട്ടു. ഒരു മണിക്കൂര്‍ കാത്തുകിടന്ന ശേഷമാണ് വാഹനം ശ്മശാനത്തിലത്തെിക്കാനായത്. അന്തോണി സ്വാമി, തനിത്ളാസ്, വ്യാകുല സൂസൈ, ആരോഗ്യരാജ്, അമല്‍രാജ്, പുനിതറാണി, പരേതനായ ശെല്‍വരാജ് എന്നിവരാണ് ലൂര്‍ദമ്മാളുടെ മക്കള്‍.. ലൂര്‍ദമ്മാളുടെ വസതിയിലത്തെിയ കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടികളെപ്പറ്റി ജില്ലാ കലക്ടറുമായും പൊലീസ് ഉദ്യോഗസ്ഥരുമായും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
