ഡല്‍ഹിയെ പിന്തള്ളി കൊല്ലം കുറ്റകൃത്യങ്ങളുടെ ‘തലസ്ഥാനം’
text_fieldsന്യൂഡല്‍ഹി: കുറ്റകൃത്യങ്ങളുടെ തോതില്‍ കൊല്ലം നഗരം ഡല്‍ഹി, മുംബൈ തുടങ്ങിയ വന്‍നഗരങ്ങളെ പിന്തള്ളി രാജ്യത്ത് ഒന്നാമത്. ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ട 2015ലെ കണക്കുപ്രകാരമാണ് കൊല്ലം കുറ്റകൃത്യങ്ങളുടെ ‘തലസ്ഥാന’മായി മാറിയത്. 10 ലക്ഷമോ അതിലധികമോ ജനസംഖ്യയുള്ള 53 നഗരങ്ങളാണ് പട്ടികയിലുള്ളത്.
നാണക്കേടിന്‍െറ പട്ടികയില്‍ തിരുവനന്തപുരം നാലാം സ്ഥാനത്തുണ്ട്. കൊച്ചി 11, കോഴിക്കോട് 17, കണ്ണൂര്‍ 52 എന്നിങ്ങനെയാണ് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച കേരളത്തിലെ മറ്റു നഗരങ്ങളുടെ സ്ഥാനങ്ങള്‍. 11 ലക്ഷം മാത്രം ജനസംഖ്യയുള്ള കൊല്ലത്ത് 13,257 കേസുകളാണ് 2015ല്‍ രജിസ്റ്റര്‍ ചെയ്തത്. ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളെ നഗരത്തിലെ മൊത്തം ജനസംഖ്യ കൊണ്ട് ഹരിച്ചാണ് തോത് കണക്കാക്കുക. അതുപ്രകാരം ലക്ഷം പേര്‍ക്ക് 1194 കേസ് എന്നതാണ് കൊല്ലം നഗരത്തിന്‍െറ നില. ഡല്‍ഹിക്കാണ് രണ്ടാം സ്ഥാനം.

1.63 കോടി ജനസംഖ്യയുള്ള ഡല്‍ഹിയില്‍ 1,73,947 കേസുകളുണ്ട്. തോത് കണക്കാക്കിയാല്‍ ലക്ഷം പേര്‍ക്ക് 1066 കേസ്. 11 ലക്ഷം ജനസംഖ്യയുള്ള രാജസ്ഥാനിലെ ജോധ്പുരിനാണ് മൂന്നാം സ്ഥാനം. ലക്ഷം പേര്‍ക്ക് 1038 എന്നതാണ് ഇവിടുത്തെ കുറ്റകൃത്യങ്ങളുടെ തോത്. രാജ്യത്ത് മൊത്തം നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 25.7 ശതമാനവും ഡല്‍ഹിയിലാണെന്നും ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കില്‍ പറയുന്നു. കുറ്റകൃത്യങ്ങളുടെ തോതില്‍ ഡല്‍ഹിയിലേക്കാള്‍ മുന്നിലാണെങ്കിലും കൊല്ലത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം രാജ്യത്ത് മൊത്തം നടക്കുന്നതിന്‍െറ കേവലം രണ്ട് ശതമാനം മാത്രമാണ്.
ഉണ്ടാവുന്ന സംഭവങ്ങളിലേറെയും രജിസ്റ്റര്‍ ചെയ്യപ്പെടുന്നതിനാലാണ് മുംബൈ, കൊല്‍ക്കത്ത നഗരങ്ങളെ പിന്തള്ളി കൊല്ലവും തിരുവനന്തപുരവുമൊക്കെ പട്ടികയില്‍ മുന്നിലായത്. സമരങ്ങളുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ് സംഭവങ്ങളും കലാപശ്രമങ്ങളായാണ് കണക്കെടുപ്പില്‍ എണ്ണുന്നത്. പട്ടികയില്‍ മുന്നിലാണെങ്കിലൂം ജാതിപീഡനവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തില്‍ കേരളത്തിന്‍െറ നില ഉത്തരേന്ത്യന്‍ നഗരങ്ങളേക്കള്‍ ഏറെ മെച്ചമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
