Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ടെയ്നര്‍, ട്രെയ്...

കണ്ടെയ്നര്‍, ട്രെയ് ലര്‍ തൊഴിലാളികള്‍ ശനിയാഴ്ച മുതല്‍ പണിമുടക്കും

text_fields
bookmark_border
കണ്ടെയ്നര്‍,  ട്രെയ് ലര്‍ തൊഴിലാളികള്‍ ശനിയാഴ്ച മുതല്‍ പണിമുടക്കും
cancel

കൊച്ചി: ബോണസ് സംബന്ധിച്ച ചര്‍ച്ച പരാജയപ്പെട്ടതിനത്തെുടര്‍ന്ന് തുറമുഖത്തെ കണ്ടെയ്നര്‍, ട്രെയ് ലര്‍ തൊഴിലാളികള്‍ ശനിയാഴ്ച മുതല്‍ പണിമുടക്കും.  ട്രേഡ് യൂനിയന്‍ കോഓഡിനേഷന്‍ കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്. അര്‍ഹമായ ബോണസ് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം നാലുവട്ടം ചര്‍ച്ച നടത്തിയെങ്കിലും ട്രക്ക് ഉടമകള്‍ ബോണസ് വര്‍ധിപ്പിക്കാന്‍ തയാറായിരുന്നില്ല.

ദീര്‍ഘകാല കരാറുമായി ബന്ധപ്പെട്ട് ബോണസ് വര്‍ധിപ്പിക്കാം എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. എന്നാല്‍, ഈ ധാരണയില്‍നിന്ന് ഉടമകള്‍ പിന്നീട് പിന്‍വാങ്ങി. ഈ വര്‍ഷം രണ്ട് തവണ ചര്‍ച്ച നടത്തിയപ്പോഴും ബോണസ് വര്‍ധിപ്പിക്കാനാവില്ളെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്ന സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്കെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. ചെയര്‍മാന്‍ പി.എസ്. ആഷിക്ക് അധ്യക്ഷത വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:container strike
Next Story