ജലവൈദ്യുതി ഉല്‍പാദനം കുറക്കും; വാങ്ങല്‍ കൂട്ടും
text_fieldsതിരുവനന്തപുരം: ജലനിലയങ്ങളിലെ ഉല്‍പാദനം കുറച്ച് പുറത്തുനിന്നും പരമാവധി വൈദ്യുതി വാങ്ങി രൂക്ഷ പ്രതിസന്ധി മറികടക്കാന്‍ ബോര്‍ഡ് നീക്കം. ചൊവ്വാഴ്ച സംസ്ഥാനത്ത് 62.62 ദശലക്ഷം യൂനിറ്റ് വൈദ്യുതി ആവശ്യം വന്നതില്‍ 54.44 ദശലക്ഷവും പുറത്തുനിന്നും വാങ്ങുകയായിരുന്നു. ജലനിലയങ്ങളിലെ ഉല്‍പാദനം 7.42 ദശലക്ഷം യൂനിറ്റായി പരിമിതപ്പെടുത്തുകയും ചെയ്തു. വരും ദിവസങ്ങളിലും അണക്കെട്ടുകളിലെ ജലം പരമാവധി നിലനിര്‍ത്താനാകും ശ്രമം.
പുറത്തുനിന്നും വൈദ്യുതി കൊണ്ടുവരുന്നതിന് എന്തെങ്കിലും തടസ്സം നേരിട്ടാല്‍ കേരളം ഇരുട്ടിലാകും. വേനല്‍ രൂക്ഷമാകുന്നതോടെ ഉപയോഗം വര്‍ധിക്കും. ലൈന്‍ ശേഷി കുറവായതിനാല്‍ ആഗ്രഹിക്കുന്ന വൈദ്യുതി മുഴുവന്‍ കൊണ്ടുവരാനുമാകില്ല. പുറം വൈദ്യുതി വാങ്ങുന്നതിന് വന്‍ സാമ്പത്തിക ബാധ്യതയും വരും. തുലാവര്‍ഷത്തില്‍ മെച്ചപ്പെട്ട മഴ കിട്ടിയാല്‍ പ്രയാസമില്ലാതെ പിടിച്ചുനില്‍ക്കാം.
ഇക്കുറി അണക്കെട്ടുകളിലെ നീരൊഴുക്കില്‍ വലിയ കുറവാണ് വന്നത്. ഏപ്രില്‍ ഒന്നിന് തുടങ്ങിയ ഈ ജലവര്‍ഷം ഇതുവരെ 2770.98 ദശലം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് ഒഴുകിയത്തെിയത്. കഴിഞ്ഞ വര്‍ഷമാകട്ടെ 3724.89 ദശലക്ഷം യൂനിറ്റിന് വെള്ളം കിട്ടിയിരുന്നു. 953.91 ദശലക്ഷം യൂനിറ്റിന്‍െറ കുറവ് ഉണ്ടായി. 2013ല്‍ 7295.77 ദശലക്ഷം, 2014ല്‍ 5364.48 ദശലക്ഷം എന്നിങ്ങനെ നീരൊഴുക്കുണ്ടായിരുന്നു. വൈദ്യുതി നില ഏറ്റവും മോശമായ 12-13ല്‍ പോലും ഈ സമയം 2813.81 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ലഭിച്ചിരുന്നു.
ലഭിച്ച വെള്ളം പരമാവധി കരുതിയിട്ടും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 281 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം സംഭരണികളില്‍ ഇപ്പോഴും കുറവാണ്. ഒക്ടോബറില്‍ 761.40 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ലഭിക്കേണ്ടത്. ബുധനാഴ്ച വരെ 270.17 ദശലക്ഷം യൂനിറ്റിനുള്ള വെള്ളവും കിട്ടണമായിരുന്നു. എന്നാല്‍, കിട്ടിയതാകട്ടെ 78.71 ദശലക്ഷം യൂനിറ്റിന് മാത്രവും. പരീക്ഷാകാലം മുന്നില്‍കണ്ട് കൂടുതല്‍ വൈദ്യുതി വാങ്ങും. നേരത്തേ 600 മെഗാവാട്ട് വൈദ്യുതി ദീര്‍ഘകാലത്തേക്ക് വാങ്ങാനുള്ള ബോര്‍ഡ് ശ്രമത്തെ റെഗുലേറ്ററി കമീഷന്‍ തള്ളിയിരുന്നു. എന്നാല്‍, ഈ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ബുധനാഴ്ച വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് ജലസംഭരണികളില്‍ 53 ശതമാനം വെള്ളമാണുള്ളത്.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 110 അടി
കുമളി: മഴ കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഓരോദിവസവും കുറയുമ്പോള്‍ പ്രതിസന്ധി മറികടക്കാന്‍ വഴികാണാതെ വിഷമിക്കുകയാണ് ഇരു സംസ്ഥാനങ്ങളും. അണക്കെട്ടില്‍ നിലവില്‍ 110 അടി ജലം മാത്രമാണുള്ളത്. കഴിഞ്ഞവര്‍ഷം ഇതേദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 117.40 അടിയായിരുന്നു. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 516 ഘനയടി ജലമാണ് അന്ന് ഒഴുകിയത്തെിയിരുന്നത്. നീരൊഴുക്ക് പൂര്‍ണമായും നിലച്ചഘട്ടത്തില്‍ തമിഴ്നാട്ടിലേക്ക് കൂടുതല്‍ ജലം എടുക്കുന്നത് ജലനിരപ്പ് ഏറെ താഴാന്‍ ഇടയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
