ഭീതിയൊടുങ്ങാതെ ഒരു നാട്
text_fieldsതലശ്ശേരി: കണ്ണൂരിന്‍െറ രാഷ്ട്രീയമണ്ണില്‍ കുടിപ്പകയടങ്ങുന്നില്ല. 48 മണിക്കൂറിനുള്ളില്‍ രണ്ടുപേര്‍ക്ക് ജീവന്‍നഷ്ടപ്പെട്ട സംഭവം ചോരപ്പകയുടെ പഴയകാല ചരിത്രത്തിലേക്കാണ് ജനങ്ങളുടെ മനസ്സിനെ ഭീതിയോടെ നയിക്കുന്നത്. ഓരോ ജീവനും ഞെട്ടറ്റുവീഴുമ്പോള്‍ തേങ്ങുന്ന ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയമില്ല. ഏത് പ്രസ്ഥാനത്തെയും നെഞ്ചേറ്റുന്ന ജനങ്ങള്‍ നാട്ടില്‍ എപ്പോഴും സമാധാനം ആഗ്രഹിക്കുന്നവരാണ്. എന്നാല്‍, നാട്ടില്‍ സമാധാനം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ദുഷ്ടശക്തികളാണ് പലപ്പോഴും ജയിക്കുന്നത്. ഇവര്‍ ജയിക്കുമ്പോഴാണ് നാട്ടില്‍ കൊലപാതകങ്ങളും അശാന്തിയും വിളയുന്നത്. ഏറെ സമാധാനപരമായിട്ടായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് സമാധാനപരമാക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച പൊലീസിനും ജില്ലാ ഭരണകൂടത്തിനും ഏറെ ആശ്വാസംനല്‍കിയാണ് വോട്ടെടുപ്പുദിനം പിന്നിട്ടത്.
എന്നാല്‍, വോട്ടെണ്ണല്‍ദിനത്തില്‍ എല്‍.ഡി.എഫിന്‍െറ വിജയത്തെ തുടര്‍ന്ന് നടന്ന സി.പി.എമ്മിന്‍െറ ആഹ്ളാദ പ്രകടനത്തിനുനേരെയുണ്ടായ ബോംബേറില്‍ രവീന്ദ്രന്‍ എന്ന പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതോടെ സ്ഥിതി മാറി. തുടര്‍ന്ന് ഇരുപാര്‍ട്ടിയിലുംപെട്ട ഒട്ടേറെ പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കുംനേരെ ആക്രമണമുണ്ടായി. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും രക്ഷയില്ളെന്ന് ദേശീയതലത്തില്‍തന്നെ പ്രചാരണായുധമാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. കേന്ദ്രഭരണത്തിന്‍െറ തണലും ഇതിനായി ഉപയോഗിച്ചു. ഇതിന്‍െറ ഫലമായി ദേശീയ വനിതാ കമീഷനെ പിണറായിയില്‍ എത്തിച്ച് ബി.ജെ.പി കുടുംബങ്ങളിലെ സ്ത്രീകളില്‍നിന്ന് തെളിവെടുപ്പിക്കുകയും ചെയ്തു. അതേസമയം, കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ രവീന്ദ്രന്‍െറ വീടോ ആക്രമണത്തില്‍ പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകരുടെ വീടോ സന്ദര്‍ശിക്കാതെ ഏകപക്ഷീയമായിരുന്നു ദേശീയ വനിതാ കമീഷന്‍െറ തെളിവെടുപ്പ്.
സി.പി.എം പ്രവര്‍ത്തകന്‍ പിണറായിയിലെ രവീന്ദ്രന്‍െറ കൊലപാതകത്തിനുശേഷം രാഷ്ട്രീയ എതിരാളികളാല്‍ രണ്ടു സി.പി.എം പ്രവര്‍ത്തകരും മൂന്നു ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്. പയ്യന്നൂര്‍, വാളാങ്കിച്ചാല്‍ എന്നിവിടങ്ങളില്‍ സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ പയ്യന്നൂരിലും തില്ലങ്കേരിയിലും പിണറായിയിലും ഓരോ ബി.ജെ.പി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. കോട്ടയംപൊയിലില്‍ ബോംബ് നിര്‍മാണത്തിനിടെയും ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതും ഇതിന്‍െറ തുടര്‍ച്ചതന്നെയാണ്. ബോംബും വാളും ഉപേക്ഷിക്കാന്‍ രാഷ്ട്രീയക്രിമിനലുകള്‍ തയാറായിട്ടില്ളെന്നാണ് ആവര്‍ത്തിക്കുന്ന കൊലപാതകങ്ങളും ആക്രമണങ്ങളും വ്യക്തമാക്കുന്നത്.
ഇടക്കാലത്ത് അനുഭവപ്പെട്ട ശാന്തതക്കിടയിലും ബോംബ് നിര്‍മാണവും വാളുകള്‍ക്ക് മൂര്‍ച്ചകൂട്ടലും അണിയറയില്‍ സജീവമായിരുന്നു. ഇതിന്‍െറ പ്രതിഫലനമാണ് ഏതാനും ദിവസം മുമ്പ് കൂത്തുപറമ്പ് ആര്‍ങ്ങാട്ടേരിയിലും കണ്ണവത്തും കോടിയേരി പ്രദേശങ്ങളിലും കണ്ടത്. ഇവിടങ്ങളില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ് ചികിത്സയിലാണ്. വീടുകള്‍ക്കുനേരെയും വ്യാപക ആക്രമണമാണ് കഴിഞ്ഞദിവസങ്ങളില്‍ നടന്നത്. ഒറ്റപ്പെട്ട് നടന്ന ആക്രമണങ്ങളും ബോംബേറും ജനങ്ങളില്‍ വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ചുള്ള ഭീതിജനിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
