സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നു ഏത് സമയവും കൊല്ലപ്പെടാം
text_fieldsകണ്ണൂര്‍: ‘നേരത്തേ വീട്ടിലത്തെണം, എവിടെയും കറങ്ങിത്തിരിയരുത്, അനാവശ്യമായ തര്‍ക്കങ്ങളൊന്നും ആരുമായും വേണ്ട, പഴയ സുഹൃത്തുക്കളെയും പരിചയക്കാരെയും കണ്ടാല്‍ സംസാരിച്ച് സമയംകളയാനും നില്‍ക്കരുത്’. സ്നേഹമുള്ള അമ്മ മക്കളോട് പറഞ്ഞ വാക്കുകളല്ല, കണ്ണൂരിലെ ഒരു പ്രധാന പാര്‍ട്ടി അതിന്‍െറ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളാണിത്. മനസ്സ് മരവിപ്പിക്കുന്ന തരത്തിലുള്ള ഭീകരമായ കൊലപാതകങ്ങള്‍ നടക്കുന്ന കണ്ണൂര്‍ ജില്ലയില്‍ ഭീതിയോടെയാണ് ബി.ജെ.പി, സി.പി.എം പാര്‍ട്ടികളുടെ സാധാരണക്കാരായ പ്രവര്‍ത്തകരും അനുഭാവികളും ജീവിക്കുന്നത്. എപ്പോഴും ആക്രമിക്കപ്പെടാമെന്ന ചിന്തയില്‍ ജാഗ്രതയോടെ ജീവിക്കുമ്പോഴും കൊലയാളികളുടെ കത്തിക്കും ബോംബിനും ഇവര്‍ ഇരയാകുന്നുണ്ട്. കൊലപാതകങ്ങളെക്കാള്‍ ഏറെയാണ് വെട്ടിമുറിച്ചിട്ടും മരിക്കാതെ ശേഷിക്കുന്നവരുടെ എണ്ണം.
മിക്ക നേതാക്കള്‍ക്കും പാര്‍ട്ടികള്‍തന്നെ ഒരുക്കുന്ന സുപ്രധാനമായ സുരക്ഷയുണ്ട്. പാര്‍ട്ടിയുടെതന്നെ കരുത്തരും അഭ്യാസികളുമായ പ്രവര്‍ത്തകരായിരിക്കും ഇവര്‍. പാര്‍ട്ടി ഓഫിസുകള്‍ മുതല്‍ നേതാവിന്‍െറ വീടുവരെയുള്ള സംരക്ഷണമൊരുക്കുന്ന ചുമതല ഇവര്‍ക്കുണ്ട്. പൊതുപരിപാടികളിലടക്കം ഈ പ്രവര്‍ത്തകര്‍ നേതാവിന്‍െറ സുരക്ഷാകാര്യങ്ങള്‍ ശ്രദ്ധിക്കും. എന്നാല്‍, സാധാരണ പ്രവര്‍ത്തകരും അനുഭാവികളുമൊക്കെ സ്വന്തം ജീവന്‍രക്ഷിക്കാന്‍ സ്വന്തം നിലക്കുതന്നെ ശ്രദ്ധിക്കണം. ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടാല്‍ എതിര്‍ പാര്‍ട്ടിയിലുള്ള ഒരാളുടെ ജീവനെടുത്ത് ഭയം വളര്‍ത്തുന്നതല്ലാതെ മറ്റൊരുമാര്‍ഗം പാര്‍ട്ടികള്‍ സ്വീകരിക്കില്ല. അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും രക്ഷയൊരുക്കുന്നതിനുള്ള നിര്‍ദേശങ്ങളും മുന്‍കരുതലുകളും പാര്‍ട്ടി നല്‍കും.
‘നേരം വൈകുന്നതിനു മുമ്പുതന്നെ വീട്ടിലത്തെും. പാര്‍ട്ടിയുടേതല്ലാത്ത എന്തെങ്കിലും പൊതുപരിപാടികളില്‍ പങ്കെടുത്തിട്ട് കുറെക്കാലമായി. സാധാരണ സമയങ്ങളിലാണ് ഇങ്ങനെയെങ്കിലും ജീവിക്കുന്നത്. കൊലപാതകങ്ങളോ സംഘര്‍ഷമോ ഉണ്ടായാല്‍ കൂടുതല്‍ ജാഗ്രതപാലിക്കും. പലരും വീട്ടില്‍തന്നെ പോകില്ല. ജോലിസ്ഥലങ്ങളില്‍ സ്ഥിരമായി താമസിക്കുന്നവരുമുണ്ട്. ഇതിലെന്തെങ്കിലും മാറ്റമുണ്ടായാല്‍ പിന്നീട് ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ല’ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകനായ ഒരാള്‍ ‘മാധ്യമ’ത്തോട് വെളിപ്പെടുത്തി.
സി.പി.എമ്മിന്‍െറ പ്രവര്‍ത്തകര്‍ക്കും ഈ അനുഭവങ്ങള്‍തന്നെയാണുള്ളത്. തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ് തുടങ്ങിയ മേഖലകളില്‍ ഇരുകൂട്ടരും ഭയന്നാണ് ജീവിക്കുന്നത്. ‘ആറു വഴികളിലൂടെ വീട്ടിലേക്ക് പോകാനാകും. വീട്ടിലേക്കും തിരിച്ചും ഓരോ വഴികളിലൂടെയാണ് പോവുക. ഓരോ ദിവസവും വഴികള്‍ മാറും. പോകുന്നതിന്‍െറ സമയവും മാറ്റിക്കൊണ്ടിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
