Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2016 6:22 AM IST Updated On
date_range 13 Oct 2016 6:22 AM ISTപൊലീസ് കസ്റ്റഡിയില്‍ മരിച്ച കാളിമുത്തുവിന്‍െറ ബന്ധുക്കളെ കണ്ടത്തൊനായില്ല
text_fieldsbookmark_border
തലശ്ശേരി: തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ മരിച്ച തമിഴ്നാട് സേലം ആണ്ടിപ്പേട്ട സ്വദേശി കാളിമുത്തുവിന്‍െറ ബന്ധുക്കളെ കണ്ടത്തൊനായില്ല. കേരള പൊലീസ് മൂന്നു ദിവസം തമിഴ്നാട്ടില്‍ ക്യാമ്പ് ചെയ്ത് അന്വേഷിച്ചെങ്കിലും കാളിമുത്തുവിന്‍െറ ബന്ധുക്കളെ കണ്ടത്തൊനാകാതെയാണ് മടങ്ങിയത്. ഈ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം കോഴിക്കോട്ടെ പൊതുശ്മശാനത്തില്‍ സംസ്കരിക്കാനാണ് തീരുമാനം.
സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമീഷന്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കണ്ണൂര്‍ ജില്ലാ പൊലീസ് ചീഫിന് നിര്‍ദേശം നല്‍കിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി പ്രഫ. പ്രസന്നന്‍െറ നേതൃത്വത്തിലുള്ള മൂന്നംഗ ഡോക്ടര്‍മാര്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കാളിമുത്തുവിന്‍െറ മരണം ഹൃദയാഘാതം മൂലമാണെന്ന് വ്യക്തമാക്കിയിരുന്നു.
കാളിമുത്തുവിനോടൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത രാജുവിനെ പൊലീസ് ലഹരിമുക്ത ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാളിമുത്തുവിന്‍െറ മരണവുമായി ബന്ധപ്പെട്ട സംഭവത്തിലെ പ്രധാന സാക്ഷിയായ രാജുവിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ ചോദ്യംചെയ്തിട്ടുണ്ട്.
തങ്ങളെ പൊലീസ് മര്‍ദിച്ചിട്ടില്ളെന്ന് ആവര്‍ത്തിച്ചുപറയുന്ന രാജു ലഹരിക്കടിമയാണ്. ലഹരിവസ്തുക്കള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് മുന്‍കൈയെടുത്ത് ലഹരിമുക്ത ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. കസ്റ്റഡിമരണത്തെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മധുസൂദനന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് അന്വേഷിക്കുന്നത്. സംഭവദിവസം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. ഞായറാഴ്ച രാവിലെയാണ് കാളിമുത്തുവിനെ ലോക്കപ്പിനുപുറത്തെ വരാന്തയില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. ടെമ്പ്ള്‍ഗേറ്റില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് കാളിമുത്തുവിനെയും രാജുവിനെയും നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചത്.
ഇരുവരെയും മര്‍ദിച്ചസംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മര്‍ദിച്ച സംഘത്തിലെ മൂന്നുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ അറസ്റ്റ് അടുത്തദിവസമുണ്ടാകുമെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story