തൊഴിലുറപ്പ് പദ്ധതിയുടെ ചിത്രങ്ങള്‍ കൈമാറാന്‍ ‘ഭുവനം’ ആപ്
text_fieldsആപിന്‍െറ പ്രവര്‍ത്തനരീതി സംബന്ധിച്ച് നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററിലെ വിദഗ്ധന്‍ ജില്ലകളിലെ തൊഴിലുറപ്പ് അക്രഡിറ്റഡ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങി. നടപ്പുവര്‍ഷം പൂര്‍ത്തീകരിച്ച പദ്ധതികള്‍ക്കൊപ്പം, 2015-16, 2014-15 സാമ്പത്തിക വര്‍ഷങ്ങളില്‍ പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ചിത്രങ്ങളും കൈമാറണം. പദ്ധതികള്‍ സംബന്ധിച്ച പൂര്‍ണ വിവരം മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വഴി നേരത്തെ ശേഖരിച്ചിരുന്നു. അവ ആപിലേക്ക് മാറ്റി ബന്ധപ്പെട്ട ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ മതിയാകും.
പഞ്ചായത്തുകള്‍ ബ്ളോക് പ്രോജക്ട് ഓഫിസര്‍ക്ക് നല്‍കി പരിശോധനക്കുശേഷം ജില്ലാ ഓഫിസര്‍ക്ക് എത്തിക്കുകയും അവിടെനിന്ന് സംസ്ഥാന ഓഫിസ് മുഖേന കേന്ദ്രത്തിനയക്കാനുമാണ് നിര്‍ദേശം. കേന്ദ്രത്തിലത്തെുന്ന ചിത്രങ്ങളില്‍ നിന്ന് ഓരോ പദ്ധതിയുടേയും വ്യക്തമായ രൂപം, ഏത് അക്ഷാംശ-രേഖാംശ രേഖകളുടെ പരിധിയില്‍ എന്നിവയടക്കമുള്ള വിവരങ്ങള്‍ കണ്ടത്തൊന്‍ ‘ഭുവനം ആപി’ല്‍ സംവിധാനമുണ്ട്. നടപ്പുവര്‍ഷത്തെ 50,000 ചിത്രങ്ങളെങ്കിലും അയക്കണം. അതേസമയം, ചിത്രങ്ങള്‍ വ്യക്തമായി എടുക്കാവുന്നതും ‘ഭുവനം ആപ്’ ഡൗണ്‍ ലോഡ് ചെയ്യാവുന്നതുമായ ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ് കണക്ഷന്‍ തുടങ്ങിയവക്ക് ആര് പണം നല്‍കുമെന്നാണ് എന്‍ജിനീയര്‍മാരും ഓവര്‍സിയര്‍മാരും ചോദിക്കുന്നത്.
മാത്രമല്ല, ഭുവനം ആപ് ഡൗണ്‍ലോഡ് ചെയ്താലും ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വഴിയുള്ള നടപ്പുവര്‍ഷത്തെ പദ്ധതികള്‍ മാത്രമേ ലഭ്യമാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
