Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡല്‍ഹി ഉപമുഖ്യമന്ത്രിക്ക് അഴിമതി വിരുദ്ധ വിഭാഗത്തിന്‍െറ സമന്‍സ്
text_fieldsbookmark_border
ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമീഷനിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് അഴിമതി നിയന്ത്രണ സംഘത്തിന്‍െറ (എ.സി.ബി) നോട്ടീസ്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിയമനങ്ങള്‍ നടത്തിയതെന്നാരോപിച്ച് കമീഷന്‍ മുന്‍ അധ്യക്ഷ ബര്‍ഖാദേവി ശുക്ള നല്‍കിയ പരാതിയിലാണ് നടപടി.
ആം ആദ്മി പ്രവര്‍ത്തകരെയാണ് പല സ്ഥാനങ്ങളിലും നിയമിച്ചിരിക്കുന്നത് എന്നാണ് ആരോപണം. നേരത്തെ, കമീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെ എ.സി.ബി ചോദ്യം ചെയ്തിരുന്നു. ഈ മാസം 14ന് ഹാജരാവാനാണ് സിസോദിയയോട് നിര്‍ദേശിച്ചിരിക്കുന്നത്. എ.സി.ബി മേധാവി എ.കെ. മീണ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സെക്സ് റാക്കറ്റിനെക്കുറിച്ച് അന്വേഷിച്ച് വിവരങ്ങള്‍ പുറത്തുവിടാന്‍ കമീഷന്‍ ശ്രമിക്കുന്നതിനിടെ അതിനു തടയിടാനാണ് അഴിമതിക്കേസ് കെട്ടിച്ചമച്ചത് എന്നാണ് സ്വാതി മാലിവാളിന്‍െറ ആരോപണം.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story