കുഞ്ഞാലിക്കുട്ടിക്കെതിരായ പരാതിയില്‍ വിധി 20ന്
text_fieldsകോഴിക്കോട്: വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചുവെന്നാരോപിച്ച് മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ നല്‍കിയ പരാതിയില്‍ കോഴിക്കോട് വിജിലന്‍സ് പ്രത്യേക ജഡ്ജി വി. പ്രകാശ് ഒക്ടോബര്‍ 20ന് വിധി പറയും.
പരാതിയില്‍ അഡീ. ലീഗല്‍ അഡൈ്വസര്‍ ഒ. ശശി കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊതുപ്രവര്‍ത്തകനായ ഇരിട്ടി സ്വദേശി എ.കെ. ഷാജിയാണ് ഹരജി നല്‍കിയത്. ഇതേ ആവശ്യമുന്നയിച്ച് പരാതിക്കാരന്‍ രണ്ടുതവണ വിജിലന്‍സിന് പരാതി നല്‍കിയതായി ലീഗല്‍ അഡൈ്വസറുടെ റിപ്പോര്‍ട്ടിലുണ്ട്.
പരാതികളിലൊന്ന് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം മലപ്പുറം ഡിവൈ.എസ്.പി അന്വേഷിച്ചതില്‍ വേണ്ടത്ര തെളിവില്ളെന്ന നിഗമനത്തിലത്തെിയിട്ടുണ്ട്. എസ്.പിക്ക് നല്‍കിയ പരാതിയാകട്ടെ ത്വരിതാന്വേഷണ ഘട്ടത്തിലുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പരാതിയില്‍ തീരുമാനമെടുക്കുന്നത് 20ലേക്ക് മാറ്റിയത്.
