Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.ബി.എസ്.ഇ പത്താം ക്ലാസിലെ ഇരട്ടപ്പരീക്ഷ ഒഴിവാക്കാന്‍ ആലോചന
text_fieldsbookmark_border
ന്യൂഡല്‍ഹി: ഏഴു വര്‍ഷം മുമ്പ് നിര്‍ത്തിവെച്ച തുടര്‍ മൂല്യനിര്‍ണയ സംവിധാനം സി.ബി.എസ്.സി സ്കൂളുകളില്‍ പുന$സ്ഥാപിക്കാന്‍ ആലോചിക്കുന്നതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ ചെയര്‍പേഴ്സന്‍ ആര്‍.കെ. ചതുര്‍വേദി അറിയിച്ചു. ഇതോടൊപ്പം പത്താം ക്ളാസിലെ ഇരട്ടപ്പരീക്ഷ സംവിധാനം ഒഴിവാക്കാനും നീക്കമുണ്ട്. പത്താം ക്ളാസില്‍ ബോര്‍ഡ് നടത്തുന്ന പരീക്ഷ, സ്കൂള്‍ സ്വന്തം നിലക്ക് നടത്തുന്ന പരീക്ഷ എന്നിവയില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാന്‍ നിലവില്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്. കൂടുതല്‍ പേരും സ്കൂള്‍ നടത്തുന്ന പരീക്ഷയാണ് തെരഞ്ഞെടുക്കുന്നത്.
മൂല്യനിര്‍ണയത്തിനുവേണ്ടി ഉപയോഗിക്കുന്ന രീതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സംവിധാനം വീണ്ടും നടപ്പാക്കണമെന്നാണ് ഭൂരിപക്ഷം പേരും ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേയുള്ള രീതികളിലുണ്ടായിരുന്ന ആവര്‍ത്ത സ്വഭാവമുള്ള ഘടകങ്ങള്‍ ഒഴിവാക്കണമെന്നാണ് വിദ്യാര്‍ഥികളും അധ്യാപകരും ആവശ്യപ്പെടുന്നത്. തുടര്‍ മൂല്യനിര്‍ണയത്തെ പൊതുവെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ട്. മികച്ച ആശയമാണെങ്കിലും പ്രാവര്‍ത്തികമാക്കുന്നതില്‍ പരിമിതിയുണ്ടെന്ന അഭിപ്രായത്തെതുടര്‍ന്നാണ് സി.ബി.എസ്.ഇയില്‍ ഈ സംവിധാനം നേരത്തേ ഉപേക്ഷിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story