Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോലിക്കിടെ പൊലീസ്...

ജോലിക്കിടെ പൊലീസ് ഉദ്യോഗസ്ഥ റോഡില്‍ കുഴഞ്ഞുവീണു

text_fields
bookmark_border
ജോലിക്കിടെ പൊലീസ് ഉദ്യോഗസ്ഥ റോഡില്‍ കുഴഞ്ഞുവീണു
cancel

മാവേലിക്കര: ട്രാഫിക് ഡ്യൂട്ടിക്കിടെ വനിത സിവില്‍ പൊലീസ് ഓഫിസര്‍ കുഴഞ്ഞുവീണു. മാവേലിക്കര പൊലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സിന്ധുവാണ് (39) വ്യാഴാഴ്ച വൈകുന്നേരം 3.30ഓടെ മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ വീണത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചക്ക് രണ്ടോടെ എത്തിയ ഇവര്‍ ഒന്നരമണിക്കൂര്‍ ഗതാഗതം നിയന്ത്രിച്ചശേഷമാണ് തളര്‍ന്ന് വീണത്. ഇവരോട് എസ്.ഐയുടെ സമീപനം മാനസിക പ്രയാസം ഉണ്ടാക്കുന്നതായിരുന്നുവെന്ന് ആരോപണമുണ്ട്. കഫക്കെട്ടിന്‍െറ അസുഖമുള്ള സിന്ധു ആയുര്‍വേദ ചികിത്സക്കുശേഷം ഈമാസം രണ്ടിനാണ് ജോലിക്ക് കയറിയത്. വ്യാഴാഴ്ച ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവുകയും പ്രഷറും ഇ.സി.ജിയും പരിശോധിക്കുകയും ചെയ്തു.

സിന്ധുവിനെ ഈ അവസ്ഥയില്‍ തിരക്കേറിയ മിച്ചല്‍ ജങ്ഷനില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചതിന് പിന്നില്‍ എസ്.ഐയുടെ താല്‍പര്യമായിരുന്നുവെന്നാണ് ആരോപണം.
കഴിഞ്ഞദിവസം ചെട്ടികുളങ്ങരയില്‍ മാനസികവൈകല്യമുള്ള ഒരു സ്ത്രീയെ സ്കൂട്ടറില്‍ കൊണ്ടുവരാന്‍ സിന്ധുവിനോട് എസ്.ഐ ആവശ്യപ്പെട്ടിരുന്നത്രേ. ഒരു പുരുഷ പൊലീസ് ഉദ്യോഗസ്ഥനെ ജീപ്പുമായി വിടണമെന്ന് പറഞ്ഞിട്ട് എസ്.ഐ തയാറായില്ല. ഇക്കാര്യത്തില്‍ സിന്ധുവിനോട് എസ്.ഐ മോശമായി പെരുമാറി. ഇതിനെതിരെ സി.ഐക്ക് പരാതി നല്‍കിയതിനത്തെുടര്‍ന്നാണ് എസ്.ഐ പകപോക്കല്‍ സമീപനം സ്വീകരിച്ചതെന്ന് പറയപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman cadetPolice
Next Story