Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിപ്പൂര്‍ റണ്‍വേ നവീകരണം അവസാന ഘട്ടത്തിലേക്ക്

text_fields
bookmark_border
കരിപ്പൂര്‍ റണ്‍വേ നവീകരണം അവസാന ഘട്ടത്തിലേക്ക്
cancel

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നവീകരണം അവസാന ഘട്ടത്തിലേക്ക്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച റണ്‍വേ നവീകരണ പ്രവൃത്തി ഡിസംബറില്‍ അവസാനിക്കുന്ന രീതിയിലാണ് മുന്നോട്ടു പോകുന്നത്. റണ്‍വേയില്‍ മൂന്ന് പാളികളായി ടാറിങ് നടത്തി. ഇനി ഒരു തവണ കൂടി നടത്തണം.
വൈദ്യുതീകരണ പ്രവൃത്തികളും ബാക്കിയുണ്ട്. തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍െറ (ഡി.ജി.സി.എ) പരിശോധന കൂടി പൂര്‍ത്തിയാകുന്നതോടെ പ്രവൃത്തി അവസാനിക്കും. നവീകരണം അവസാന ഘട്ടത്തിലത്തെിയിട്ടും നിര്‍ത്തിവെച്ച സര്‍വിസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

കഴിഞ്ഞ മേയ് ഒന്ന് മുതലാണ് വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് സര്‍വിസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ, സൗദി എയര്‍ ലൈന്‍സ്, ദുബൈയിലേക്കുള്ള എമിറേറ്റ്സ് എന്നിവയടക്കം ആഴ്ചയില്‍ 52 സര്‍വിസുകളാണ് നവീകരണ ഭാഗമായി നിര്‍ത്തിയത്.
 ആറു മാസം കഴിഞ്ഞ് പുനരാരംഭിക്കുമെന്ന് അറിയിച്ചവയാണ് ഇപ്പോഴും മുടങ്ങിക്കിടക്കുന്നത്. റണ്‍വേ വികസനം സാധ്യമായാല്‍ മാത്രമേ പുനരാരംഭിക്കൂവെന്നാണ് കേന്ദ്രനിലപാട്. വികസനം പൂര്‍ത്തിയാകുന്നത് വരെ സര്‍വിസ് നീട്ടിവെക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുകൂല തീരുമാനം വന്നിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story