Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജില്ലാ വ്യവസായകേന്ദ്രം മുന്‍ ജി.എമ്മിനെതിരെ വിജിലന്‍സ് അന്വേഷണം
text_fieldsbookmark_border
തിരുവനന്തപുരം: ജില്ലാവ്യവസായകേന്ദ്രം മുന്‍ ജനറല്‍ മാനേജര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. 2013-14 കാലഘട്ടത്തില്‍ മാനേജറായിരുന്ന സലാഹുദ്ദീന് അനധികൃത പണപ്പിരിവ് നടത്തിയെന്ന കേരള സ്റ്റേറ്റ് എസ്.എം.ഇ.ഒ ജില്ലാകമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സര്‍ക്കാറിന്‍െറയോ മേലധികാരികളുടെയോ അനുവാദമില്ലാതെ സര്‍ക്കാര്‍ മുദ്രവെച്ച ലോക്കല്‍ രസീതുകള്‍ അച്ചടിച്ചെന്നും അതുപയോഗിച്ച് വ്യവസായികളില്‍നിന്ന് എക്സിബിഷന് നടത്തിപ്പിന്‍െറ പേരില്‍ പണപ്പിരിവ് നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.
തിരുവനന്തപുരം വിജിലന്‍സ് യൂനിറ്റ് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.
Next Story
