കണ്ണൂരിൽ സി.പി.എം പ്രവർത്തകന് വെേട്ടറ്റു
text_fieldsകൂത്തുപറമ്പ്: സി.പി.എം പ്രവര്‍ത്തകനെ വെട്ടേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ കൈതേരി ആറങ്ങാട്ടേരി സ്വദേശി അനൂപ് നാരായണനാണ് (30) വെട്ടേറ്റത്. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കൂത്തുപറമ്പ്-നിടുംപൊയില്‍ റോഡില്‍ പാലായി വളവിലാണ് അക്രമം നടന്നത്. ഡി.വൈ.എഫ്.ഐ കൈതേരി മേഖലാ ജോ. സെക്രട്ടറിയും ഓട്ടോറിക്ഷാ തൊഴിലാളി യൂനിയന്‍ ഭാരവാഹിയുമാണ് അനൂപ് നാരായണന്‍. കൂത്തുപറമ്പ് ടൗണിലേക്ക് യാത്രക്കാരുമായി വരുമ്പോള്‍ പാലായി വളവില്‍ പന്ത്രണ്ടംഗ സംഘം ഓട്ടോ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കൈക്കും കാലിനും വെട്ടേറ്റ അനൂപിനെ ആദ്യം തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് സാരമുള്ളതായതിനാല്‍ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
അനൂപിന്‍െറ ഓട്ടോറിക്ഷക്ക് നേരെയും അക്രമം നടന്നു. അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു. സംഭവത്തത്തെുടര്‍ന്ന് കൂത്തുപറമ്പ്, തൊക്കിലങ്ങാടി മേഖലയില്‍ സംഘര്‍ഷാസ്ഥ ഉടലെടുത്തിരിക്കുകയാണ്. തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം, കൂത്തുപറമ്പ് സി.ഐ കെ.പി. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ കൂത്തുപറമ്പ് ടൗണില്‍ പണിമുടക്കിന് ഓട്ടോ തൊഴിലാളി യൂനിയന്‍ ആഹ്വാനം ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളി യൂനിയന്‍െറ നേതൃത്വത്തില്‍ തൊഴിലാളികള്‍ കൂത്തുപറമ്പില്‍ പ്രകടനം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.