മാധ്യമ വിലക്ക്: പ്രശ്നം പരിഹരിക്കാൻ എ.ജിയോട് നിർദേശിച്ചെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോടതികളിലെ മാധ്യമ വിലക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വീണ്ടും ഇടപെടുന്നു. കോടതികളിൽ സ്നേഹത്തിെൻറയും സഹവർത്തിത്വത്തിെൻറയും സാഹചര്യമൊരുക്കാൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിനായി അഡ്വക്കറ്റ് ജനറൽ നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും. പ്രശ്നപരിഹാരത്തിന് വേണ്ടതെല്ലാം ചെയ്യണമെന്ന് എ.ജിയോട് നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
ചീഫ് ജസ്റ്റിസിന്‍റെ അനുമതിയോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ എത്തുന്നതെങ്കില്‍ അവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനും ഹൈകോടതി മടിക്കില്ലെന്ന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായർ പറഞ്ഞു. കോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റിസിനും അദ്ദേഹം നിയോഗിക്കുന്ന ജഡ്ജിമാര്‍ക്കുമാണെന്ന കാര്യം ആരും മറക്കരുത്. കോടതിയില്‍ ആരെയും വിലക്കാന്‍ അഭിഭാഷകര്‍ക്ക് അവകാശമില്ല. കോടതിയുടെ പമാധികാരത്തില്‍ ആര്‍ക്കും സംശയം വേണ്ട. റിപ്പോര്‍ട്ടിങ്ങിന് അനുമതി നല്‍കിയത് ചീഫ് ജസ്റ്റിസാണെങ്കില്‍ അത് നടപ്പാകും. പറഞ്ഞു തീര്‍ക്കേണ്ട പ്രശ്നങ്ങള്‍ വലുതാക്കുന്നത് ഒരു ന്യൂനപക്ഷം മാത്രമാണ്. സംഘര്‍ഷം ശരിയായ നടപടിയല്ലെന്നും ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായർ ചൂണ്ടിക്കാട്ടി.
മാധ്യമങ്ങൾക്ക് കോടതികളിൽ റിപ്പോര്‍ട്ടിങ് അനുവദിക്കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ സ്ഥിതി വേദനാജനകമാണെന്നും പ്രശ്‌ന പരിഹാരത്തിനായി അടിയന്തരമായി ഇടപെടുമെന്നും കുര്യൻ ജോസഫ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
