മദ്യനയം: വെല്‍ഫെയര്‍ പാര്‍ട്ടി സമരസംഗമം നാളെ
text_fieldsതിരുവനന്തപുരം: മുന്‍ സര്‍ക്കാറിന്‍െറ ഘട്ടംഘട്ടമായി മദ്യനിരോധമെന്ന നയം അട്ടിമറിക്കുന്ന പിണറായി സര്‍ക്കാറിന്‍െറ നിലപാടിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച രാവിലെ 10 മുതല്‍ സെക്രട്ടേറിയറ്റ് നടയില്‍ സമരസംഗമം സംഘടിപ്പിക്കും. എല്ലാ ഒക്ടോബര്‍ രണ്ടിനും 10 ശതമാനം മദ്യവില്‍പന ഒൗട്ട്ലെറ്റുകള്‍ അടച്ചുപൂട്ടുമെന്ന തീരുമാനം സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുകയാണ്. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് അടച്ചുപൂട്ടിയ ത്രീ സ്റ്റാര്‍, ടൂ സ്റ്റാര്‍ ബാറുകളെല്ലാം ഇന്ന് ഫോര്‍ സ്റ്റാറാക്കി അപ്ഗ്രേഡ് ചെയ്യുന്ന തിരക്കിലാണ്.
മദ്യ നിരോധ നീക്കം അട്ടിമറിക്കുന്ന സര്‍ക്കാറിനെതിരായ പ്രക്ഷോഭങ്ങളുടെ തുടക്കമായാണ് സെക്രട്ടേറിയറ്റ് നടയില്‍ ‘വേണ്ടത് മദ്യ നിരോധനം’ എന്ന മുദ്രാവാക്യമുയര്‍ത്തി സമരസംഗമം സംഘടിപ്പിക്കുന്നത്. സംഗമം വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.സി. ഹംസ ഉദ്ഘാടനം ചെയ്യും. മദ്യവിരുദ്ധ പ്രവര്‍ത്തകര്‍, മതമേലധ്യക്ഷന്മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ അഭിവാദ്യംചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
