Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിറവം-കുറുപ്പന്തറ...

പിറവം-കുറുപ്പന്തറ ഇരട്ടപ്പാത ഇന്ന് കമീഷന്‍ ചെയ്യും

text_fields
bookmark_border
പിറവം-കുറുപ്പന്തറ ഇരട്ടപ്പാത ഇന്ന് കമീഷന്‍ ചെയ്യും
cancel

കടുത്തുരുത്തി: പിറവം-കുറുപ്പന്തറ 12 കി.മീ ഇരട്ടപ്പാത ശനിയാഴ്ച കമീഷന്‍ ചെയ്യും. ഇതിനായി പാളങ്ങള്‍ ബന്ധിപ്പിക്കുന്ന കട്ട് ആന്‍ഡ് കണക്ഷന്‍ ജോലി രാവിലെ ഒമ്പതുമുതല്‍ കുറുപ്പന്തറ റെയില്‍വേ സ്റ്റേഷന് സമീപം ആരംഭിക്കും. വൈകീട്ട് നാലുവരെ കോട്ടയം പാതയില്‍ ട്രെയിന്‍ ഗതാഗതം നിരോധിച്ചാണ് ജോലി നടത്തുന്നത്.

ഇതോടനുബന്ധിച്ച് പല ട്രെയിനുകളും റദ്ദാക്കിയും ആലപ്പുഴ വഴി തിരിച്ചുവിട്ടും സ്റ്റേഷനുകളില്‍ പിടിച്ചിട്ടുമാണ് ജോലി പൂര്‍ത്തീകരിക്കുക. വൈകീട്ട് നാലോടുകൂടി പുതിയ പാതയിലൂടെ ട്രെയിന്‍ കടത്തിവിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rail doubling
Next Story