Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തന്‍റെ നിയമനം ഒരു സന്ദേശമാണെന്ന് ഡി.ജി.പി ജേക്കബ് തോമസ്

text_fields
bookmark_border
തന്‍റെ നിയമനം ഒരു സന്ദേശമാണെന്ന് ഡി.ജി.പി ജേക്കബ് തോമസ്
cancel

തിരുവനന്തപുരം: തന്‍റെ നിയമനം ഒരു സന്ദേശമാണെന്നും ആ സന്ദേശം പൂർത്തീകരിക്കാൻ ശ്രമിക്കുമെന്നും വിജിലന്‍സ് ഡയറക്ടർ ഡോ. ജേക്കബ് തോമസ്. യു.ഡി.എഫ് സർക്കാറിന്‍റെ കാലത്തെ അഴിമതി കേസുകളിൽ വിശുദ്ധിയോടുള്ള അന്വേഷണം നടത്തുമെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. വിജിലന്‍സ് ഡയറക്ടറായുള്ള എൽ.ഡി.എഫ് സർക്കാറിന്‍റെ പുതിയ നിയമനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിജിലന്‍റ് കേരള പുനഃരുജ്ജീവിപ്പിക്കില്ല. ചത്ത കുഞ്ഞിനെ ജീവിപ്പിക്കാനാവില്ല. ആറു മാസം സമയം അന്ന് ലഭിച്ചിരുന്നെങ്കിൽ കാര്യക്ഷമമായ സംവിധാനം വന്നേനെയെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

ഡോ. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി തിങ്കളാഴ്ചയാണ് സംസ്ഥാന സർക്കാർ നിയമിച്ചത്. നിലവിൽ അവധിയിലായ എന്‍. ശങ്കര്‍റെഡ്ഡിയാണ് ഈ ചുമതല വഹിച്ചിരുന്നത്. പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷൻ ഡയറക്ടറുടെ ചുമതല ജേക്കബ് തോമസ് വഹിച്ചു വരുന്നതിനിടെയാണ് പുതിയ നിയമനം.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story