പാലാട്ട് എ.യു.പി സ്കൂള്‍ പൂട്ടാനാവാതെ എ.ഇ.ഒ മടങ്ങി
text_fields
കോഴിക്കോട്: തിരുവണ്ണൂര്‍ പാലാട്ട് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടാന്‍ കോടതി ഉത്തരവുമായത്തെിയ എ.ഇ.ഒയെ നാട്ടുകാര്‍ തടഞ്ഞു. തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നരയോടെ എത്തിയ സിറ്റി ഉപജില്ല എ.ഇ.ഒ കെ.എസ്. കുസുമം കടുത്ത പ്രതിഷേധം കാരണം തിരിച്ചുപോയി.
മേയ് 31നകം സ്കൂള്‍ അടച്ചുപൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഹൈകോടതി ഉത്തരവിനെ തുടര്‍ന്നാണ് എ.ഇ.ഒ എത്തിയത്. വന്‍ പൊലീസ് സന്നാഹത്തോടെ എത്തിയ ഇവരെ സ്കൂളിന് നൂറു മീറ്റര്‍ അകലെ പ്രതിഷേധക്കാര്‍ തടഞ്ഞു. കോടതിയലക്ഷ്യ നടപടി നേരിടുന്നതിനാല്‍ ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കണമെന്ന് എ.ഇ.ഒ പ്രതിഷേധക്കാരോട് അഭ്യര്‍ഥിച്ചു. സ്കൂള്‍ പൂട്ടാന്‍ അനുവദിക്കില്ളെന്ന് പറഞ്ഞ നാട്ടുകാര്‍ എ.ഇ.ഒക്കും മാനേജര്‍ക്കുമെതിരെ മുദ്രാവാക്യങ്ങളുമായി നിലകൊണ്ടു. ഇതോടെ, എ.ഇ.ഒയും ഉദ്യോഗസ്ഥരും അരമണിക്കൂറിനകം തിരിച്ചുപോയി. നാട്ടുകാരുടെ പ്രതിഷേധം കോടതിയെ അറിയിക്കുമെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 2015 മാര്‍ച്ച് 31നകം സ്കൂള്‍ അടച്ചുപൂട്ടാന്‍ ഹൈകോടതിയാണ് ഉത്തരവിട്ടത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈകോടതി തീരുമാനം ശരിവെക്കുകയായിരുന്നു. 2016 മാര്‍ച്ച് 31നകം സ്കൂള്‍ പൂട്ടാനും കുട്ടികളെ മറ്റൊരിടത്തേക്ക് മാറ്റാനും സുപ്രീംകോടതി നിര്‍ദേശിച്ചു.
സുപ്രീംകോടതി നിര്‍ദേശവും നടപ്പാവാത്തതിനെ തുടര്‍ന്ന് മാനേജര്‍ മുഹമ്മദ് അഷ്റഫ് വീണ്ടും ഹൈകോടതിയെ സമീപിച്ചു. ഇതിനത്തെുടര്‍ന്നാണ് മേയ് 31നകം സ്കൂള്‍ പൂട്ടാന്‍ ഹൈകോടതി അന്ത്യശാസനം നല്‍കിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 50ഓളം പേരാണ് പ്രതിഷേധം തീര്‍ത്തത്. അഞ്ചുമുതല്‍ ഏഴുവരെ ക്ളാസുകളിലായി 13 പേരാണ് ഈ സ്കൂളിലുള്ളത്. ആറ് അധ്യാപകരുമുണ്ട്. സമരം തുടരുമെന്ന് സ്കൂള്‍ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.