ബൈക്ക് ബസിനടിയില്‍പെട്ട് വിദ്യാര്‍ഥി മരിച്ചു
text_fields
കട്ടപ്പന: പ്ളസ് വണിന് അപേക്ഷ നല്‍കി മടങ്ങിയ ബൈക്ക് യാത്രികനായ സ്കൂള്‍ വിദ്യാര്‍ഥി ബസിനടിയില്‍പെട്ട് മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹപാഠി നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. വെള്ളയാംകുടി മുളകരമേട് എ.കെ.ജിപടി പാറക്കൂട്ടത്തില്‍ സന്ധ്യയുടെ മകന്‍ വിശാഖ് വിനയനാണ് (16) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന വെള്ളയാംകുടി മുളകരമേട് എ.കെ.ജിപടി കാഞ്ഞിരത്തുംമൂട്ടില്‍ അശോകന്‍െറ മകന്‍ സനീഷ് അശോകനാണ് പരിക്കേറ്റത്.
കട്ടപ്പന-ഇടുക്കി സംസ്ഥാന പാതയില്‍ വെള്ളയാംകുടി കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോക്ക് സമീപം തിങ്കളാഴ്ച രാവിലെ 11ഓടെയായിരുന്നു അപകടം. വെള്ളയാംകുടി സെന്‍റ് ജെറോംസ് സ്കൂളിലെ പത്താംക്ളാസ് വിദ്യാര്‍ഥികളാണ് രണ്ടുപേരും. എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച വിശാഖ് പ്ളസ് വണ്‍ പ്രവേശത്തിനായി സ്കൂളിലത്തെി അപേക്ഷ നല്‍കി മടങ്ങുകയായിരുന്നു.
കട്ടപ്പനയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് പിന്നില്‍ തട്ടി ബൈക്കിന്‍െറ പിന്നിലിരുന്ന വിശാഖ് ബസിനടിയില്‍പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും ബസ് യാത്രികരും ചേര്‍ന്ന് ഇരുവരെയും ഉടന്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിശാഖിനെ രക്ഷിക്കാനായില്ല. പിതാവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മാതാവിന്‍െറ സംരക്ഷണയിലായിരുന്നു വിശാഖ്. എ.കെ.ജിപടിയിലെ വാടകവീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് പണിക്ക് സഹായിയായി കൂലിപ്പണി ചെയ്താണ് സന്ധ്യ കുടുംബം പുലര്‍ത്തിയിരുന്നത്. വെള്ളയാംകുടി സെന്‍റ് ജെറോംസ് യു.പി സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിനി വിസ്മയ സഹോദരിയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച രാവിലെ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
